ബേക്കല്‍: മാരകമായ ലഹരി ഗുളികകള്‍ അനധികൃതമായി വില്‍പ്പപന നടക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കലിലെ മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി. അനധികൃതമായി വില്‍പ്പന നടത്താന്‍ വെച്ചിരുന്ന ഗുളികള്‍ പിടിച്ചെടുത്തു.[www,malabarflash.com]
ലൈംഗിക ഉത്തേജകത്തിന് ഉപയോഗിക്കുന്ന PEB 75 എന്ന ഗുളികളാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കടക്കം ഇവിടെ നിന്നും വില്‍പ്പന നടത്തിയിരുന്നത്. ഏതെങ്കിലും പാനിയത്തില്‍ കലര്‍ത്തി കഴിച്ചാല്‍ ലഹരി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ഈ മരുന്ന് വില്‍പ്പന നടത്താന്‍ പാടില്ലെന്ന നിയമം കാററില്‍ പറത്തിയാണ് ഇവിടെ ഇത്തരം മരുന്നുകള്‍ വ്യാപകമായി വില്‍പ്പന നടത്തിയിരുന്നത്. ഇവിടെ നിന്നും പിടിച്ചെടുത്ത ഇത്തരത്തിലുളള ആറോളം മരുന്നുകളുടെ വിലയും മററും മായ്ച്ച നിലയിലാണ്.
കണ്ണൂര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഇന്റലിജന്‍സ് അനികുമാര്‍, ജില്ലാ ഗ്രഡ് ഇന്‍സ്‌പെക്ടര്‍ പി.ഫൈസല്‍ എന്നിവരാണ് വ്യാഴാഴ്ച രാവിലെ ബേക്കല്‍ ജംഗ്ഷനിലുളള ഫോര്‍ട്ട് മെഡിക്കല്‍ലില്‍ പരിശോധന നടത്തിയത്
No comments:
Post a Comment