ആലുവ: പ്ലസ് വണ് വിദ്യാർഥിയെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ ഫോർട്ടുകൊച്ചി എസ്ഐ ആയിരുന്ന ആന്റണി ജോസഫ് നെറ്റോയ്ക്കെതിരേ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 25,000 രൂപ പിഴശിക്ഷ വിധിച്ചു.[www.malabarflash.com]
എസ്ഐക്കെതിരേ ക്രിമിനൽ കേസെടുക്കാൻ എറണാകുളം സിറ്റി പോലീസ് കമ്മീഷണറോട് കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ നിർദേശിച്ചു.
ഫോർട്ടുകൊച്ചി സ്വദേശി എ.ബി. ഡേവിഡിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷം ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡേവിഡിന്റെ മകൻ എഡ്വിൻ ഡേവിഡും സഹപാഠികളും സംസാരിച്ച് നിൽക്കുന്പോൾ ഫോർട്ടുകൊച്ചി എസ്ഐ ആന്റണി ജോസഫ് നെറ്റോയും സംഘവുമെത്തി അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്നു സൈക്കിളിൽ വീട്ടിലേക്കു പോയ എഡ്വിൻ പോലീസിനെ തിരിഞ്ഞുനോക്കി എന്നു പറഞ്ഞ് എസ്ഐ ഇവരുടെ സൈക്കിൾ മറിച്ചിട്ടു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചൈൽ വെൽഫെയർ കമ്മീഷനിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ പ്രകോപിതനായ എസ്ഐ, എഡ്വിനെ ബലംപ്രയോഗിച്ചു ജീപ്പിൽ കയറ്റി. പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിലും സ്റ്റേഷനിൽ വച്ചും കൈപിടിച്ചു തിരിയ്ക്കുകയും മർദിക്കുകയും ചെയ്തു.
ഇതിനെതിരേ പിതാവ് പരാതി നൽകിയതിനെത്തുടർന്ന് എസ്ഐയെ മരട് സൗത്ത് സ്റ്റേഷനിലേക്കു സ്ഥലംമാറ്റുകയും കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ബാലാവകാശ നിയമപ്രകാരം കേസെടുക്കാൻ പോലീസ് തയാറായില്ല. ഈ സാഹചര്യത്തിലാണ് ഡേവിഡ് ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്.
എഡ്വിൻ എട്ടു ദിവസം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകനൊപ്പം ആശുപത്രിയിൽ നിൽക്കേണ്ടി വന്നതിനാൽ ഡേവിഡിന് എട്ട് ദിവസം ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഇതിനു നഷ്ടമായി 8,000 രൂപയും മകന്റെ ചികിത്സാ ചെലവിനായി 2,000 രൂപയും മാനഹാനിക്ക് നഷ്ടപരിഹാരമായി ഹർജിക്കാരന് 10,000 രൂപയും മകന് 5,000 രൂപയും ഉൾപ്പെടെയാണ് 25,000 രൂപ നൽകേണ്ടത്.

No comments:
Post a Comment