സുൽത്താൻ ബത്തേരി: സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എമ്മിലെ ഏക അംഗം ബത്തേരി നഗരസഭ ചെയർമാനായി. ടി.എൽ. സാബുവാണ് പതിനാറിനെതിരെ 18 വോട്ടുകൾക്ക് ചെയർമാൻ സ്ഥാനം കരസ്ഥമാക്കിയത്. സാബുവിനെതിരെ എൻ.എം. വിജയനായിരുന്നു യുഡിഎഫ് സ്ഥാനാർഥി. [www.malabarflash.com]
നഗരസഭയിൽ ആകെ 35 കൗണ്‍സിലർമാരാണുള്ളത്. എൽഡിഎഫിൽ സിപിഎമ്മിന് 17 അംഗങ്ങളും, യുഡിഎഫിന് 16 അംഗങ്ങളും. ആകെ 35 കൗണ്‍സിലർമാരിൽ 34 പേരാണ് വോട്ട് ചെയ്തത്. ഏക ബിജെപി അംഗം എം.കെ. സാബു വോട്ട് ചെയ്തില്ല.
ടി.എൽ. സാബുവിന്റെ പേര് മുൻ നഗരസഭ ചെയർമാൻ സിപിഎമ്മിലെ സി.കെ. സഹദേവൻ നിർദേശിച്ചു. ഡെപ്യുട്ടി ചെയർപേഴ്സണ്‍ ജിഷ ഷാജി പിന്താങ്ങി. യുഡിഎഫ് സ്ഥാനാർഥിയായി എൻ.എം. വിജയന്റെ പേര് ലീഗ് അംഗം പി.പി. അയൂബ് നിർദേശിച്ചു. രാജേഷ് കുമാർ പിന്താങ്ങി. സിപിഎമ്മിലെ ടി.കെ. രമേശന്റെ പേര് ലീഗിലെ ഷബീർ അഹമ്മദ് നിർദേശിക്കുകയും കോണ്‍ഗ്രസിലെ രാധ രവീന്ദ്രൻ പിന്താങ്ങുകയും ചെയ്തു. എന്നാൽ മത്സരത്തിനില്ലെന്നു പറഞ്ഞ് രമേശൻ ഒഴിവായി.
പിന്നീട് മത്സരം സാബുവും വിജയനും തമ്മിലായി. അംഗസംഖ്യയുടെ ബലത്തിൽ സാബുവിന്റെ വിജയം എൽഡിഎഫ് ഉറപ്പാക്കിയിരുന്നു.

No comments:
Post a Comment