കോഴിക്കോട്: കൊടുവള്ളിയില്‍ വീട്ടമ്മയെ മദ്യം നല്‍കി കൂട്ടബലാത്സംഘത്തിന് ഇരയാക്കിയതായി പരാതി. പന്നൂര്‍ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് കൊടുവള്ളി പോലീസ് ആറുപേര്‍ക്കെതിരെ കേസ് എടുത്തു.[www.malabarflash.com]
ജനുവരി 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നേരത്തെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന യുവതി ഭര്‍ത്താവുമായി വഴക്കിട്ട് നരിക്കുനി പന്നൂര്‍ ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്.
ചായ വാങ്ങിത്തരാമെന്ന് പറഞ്ഞ് ബന്ധു കൂടിയായ യുവാവ് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടില്‍ക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം എന്നും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ മറ്റ് നാലുപേര്‍ കൂടി തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ഭീഷണിയെത്തുടര്‍ന്നാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി.
പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ഉള്ളതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. വിശദമായ തെളിവെടുപ്പിന് ശേഷം പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

No comments:
Post a Comment