കാസര്‍കോട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട കാസര്‍കോട് ചെമ്മനാട് സ്വദേശി ആശുപത്രിയില്‍ മരിച്ചു. ചെമ്മനാട് കൊമ്പനടുക്കം ആലിച്ചേരിയിലെ അലവി-ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് അജ്മല്‍ (26) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ചയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അജ്മലിനെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഷാര്‍ജയിലായിരുന്ന അജ്മല്‍ കഴിഞ്ഞ 18 നാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തൃശ്ശൂരിലുള്ള സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് വിവരം. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവരുന്നതിനിടെയാണ് തൃശൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധുക്കളെ പോലീസ് വിവരമറിയിച്ചത്. ബന്ധുക്കള്‍ തൃശ്ശൂരിലെത്തിയിട്ടുണ്ട്.
സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അഫ്സല്‍, ഹനീഫ, ഗഫൂര്‍, നൗഷാദ്, മുഫീദ, റാബിയ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു.
No comments:
Post a Comment