Latest News

വീട്ടമ്മയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വീട്ടമ്മയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക നെല്ലിക്കട്ട ചെര്‍ളടുക്കയിലെ സുഹറ (48) ആണ് മരണപ്പെട്ടത്.[www.malabarflash.com]

തിങ്കളാഴ്ച ഉച്ചയോടെയാണ് സുഹറയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നതായി അറിയിക്കുകയായിരുന്നു.ദേഹത്ത് മുറിവുകള്‍ കണ്ടതിനാല്‍ മരണത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.
വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലയ്ക്കും കൈക്കുമാണ് പരിക്കുള്ളത്. വാഹനമിടിച്ചതാണോ അതല്ല എന്തെങ്കിലും ആക്രമത്തില്‍ മുറിവു പറ്റിയതാണോ എന്ന സംശയമുള്ളതിനാല്‍ ഇന്‍ക്വസ്റ്റിനു ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.