Latest News

മംഗളൂരുവിൽ രണ്ട് ബിരുദ വിദ്യാർഥികൾ തടാകത്തിൽ മുങ്ങി മരിച്ചു

മംഗളൂരു: കഗേരി സർക്കാർ കോളജിലെ രണ്ട് ബിരുദ വിദ്യാർഥികൾ കോട്ടേശ്വരം കോടിലിംഗേശ്വര തടാകത്തിൽ മുങ്ങിമരിച്ചു. ഒന്നാം വർഷ ബി.എ. വിദ്യാർഥി രാജുമറകളയിലെ  കീർത്തൻ (19), ബികോം ഒന്നാം വർഷ വിദ്യാർഥി കലവറയിലെ സചിൻ (19) എന്നിവരാണ് മരിച്ചത്.[www.malabarflash.com] 

പരീക്ഷയുടെ മുന്നോടിയായി പഠന അവധിയിൽ അടച്ച കോളജിൽ ഹാൾടിക്കറ്റ് വാങ്ങാൻ എത്തിയതായിരുന്നു വിദ്യാർഥികൾ.
ഹാൾടിക്കറ്റ് കൈപ്പറ്റിയ ശേഷം ഇരുവരും തടാകത്തിൽ കുളിക്കാൻ ഇറങ്ങി.
ഏറെ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് കരയിൽ ഇരിക്കുകയായിരുന്ന വിദ്യാർഥികളിൽ ഒരാൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമനസേന നടത്തിയ തെരച്ചിലിൽ ഇരുവരുടെയും ജഡങ്ങൾ കണ്ടെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.