തൃശൂര്‍: സിനിമാതാരങ്ങളുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സാധാരണമാണ്. നിജസ്ഥിതി അറിയാതെ ഇത് വിശ്വസിച്ച് അനുശോചിക്കുന്നവരുടടെയും ഷെയര്‍ ചെയ്യുന്നവരുടെയും എണ്ണവും കുറവല്ല. ഇത്തവണ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയത് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനെയാണ്.[www.malabarflash.com]
അദ്ദേഹം മരിച്ചുവെന്നുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയണ്. അതിനിടെ, ഇതെല്ലാം ആസ്വദിക്കുകയാണെന്നും നിയമനടപടിക്കൊന്നും താന്‍ മുതിരുന്നില്ലെന്നും വി.കെ ശ്രീരാമന്‍ പ്രതികരിച്ചു.
മരണ വാര്‍ത്ത പരക്കുന്നതില്‍ വ്യാകുലപ്പെടുത്തുന്നില്ല. തന്നെ മറ്റുള്ളവര്‍ ഓര്‍ക്കുന്നുണ്ടെന്ന് അറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ പറയുന്നത് അംഗീകരിക്കുന്നതാണ് നല്ലത്. സമൂഹമാധ്യമങ്ങള്‍ ശ്രീരാമാ, നീ മരിച്ചു, എന്ന് പറഞ്ഞാല്‍ എന്തിനാ തര്‍ക്കിക്കാന്‍ നില്‍ക്കുന്നത്. ജനാഭിപ്രായമാണ് ജനാധിപത്യം. അപ്പോള്‍ അവര്‍ പറയുന്നതിനോട് തര്‍ക്കിക്കാന്‍ ശ്രമിക്കരുത്. നമ്മള്‍ മരിച്ചിട്ടില്ല എന്ന സത്യത്തിന് വല്യ പ്രസക്തിയൊന്നുമില്ല.
നമ്മളെ പോലുള്ളവര്‍ മരിച്ചു എന്ന് സമ്മതിക്കുന്നത് കൊണ്ട് എന്താണ് പ്രശ്‌നം. ഞാന്‍ ഭരണാധികാരിയൊന്നുമല്ലല്ലോ? ഞാന്‍ മരിച്ചാല്‍ എനിക്കും നാട്ടുകാര്‍ക്കും പ്രശ്‌നമില്ല. പിന്നെ ചില സ്‌നേഹിതന്‍മാര്‍ക്ക് വിഷമം തോന്നും.
എനിക്ക് മരണത്തിന്റെ ഭയമെല്ലാം മാറി. ഇതെല്ലാം ഞാന്‍ ആസ്വദിക്കുകയാണ്. മരണം വരും പോകും. ഉള്ള സമയം ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കണം. ഇത് പ്രചരിപ്പിക്കുന്നവര്‍ക്കാണെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്ത് സന്തോഷം കണ്ടെത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment