കോട്ടക്കൽ: സ്ത്രീകളെ മൊബൈൽ ഫോൺ വഴി വിളിച്ച് പരിചയം നടിച്ച് പണവും ആഭരണവും തട്ടുന്നത് തുടർക്കഥയാക്കിയ വിരുതൻ പിടിയിൽ. കോട്ടക്കൽ സ്വാഗതമാടിലെ കാലൊടി മുതുവിൽ തൗഫീദിനെയാണ് (28) എസ്.ഐ റിയാസ് ചാക്കീരീ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കുറ്റിപ്പുറം മൂടാലുള്ള ഭർതൃമതിയായ യുവതിയാണ് പരാതിക്കാരി. ഫോൺ വഴി സുഹൃദ്ബന്ധം സ്ഥാപിച്ച തൗഫീദ് വിവിധ ഘട്ടങ്ങളിലായി യുവതിയിൽനിന്ന് പണവും ആഭരണവും കൈവശപ്പെടുത്തുകയായിരുന്നു.
ജോലി, മാതാവിന്റെ ചികിത്സ തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഇവ കൈക്കലാക്കിയത്. യുവതിയുടെ കൈവശമുണ്ടായിരുന്ന നാലര പവൻ സ്വർണവും രണ്ടു ലക്ഷം രൂപയുമാണ് തൗഫീദ് സ്വന്തമാക്കിയതെന്ന് പരാതിയിൽ പറയുന്നു. തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ 24നായിരുന്നു യുവതി പരാതി നൽകിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലും സമാന തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി എസ്.ഐ പറഞ്ഞു.

No comments:
Post a Comment