കാസര്‍കോട് : അങ്കമാലി ടൗണിലുണ്ടായ റിപ്പര്‍ മോഡല്‍ കൊലയുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബേര്‍ക്കയില്‍ താമസിക്കുന്ന ശിവന്‍കുട്ടി രാജനെ(58)യാണ് കാസര്‍കോട് പോലീസിന്റെ സഹായത്തോടെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
മാര്‍ച്ച് 10 ന് രാത്രി അങ്കമാലി ടൗണിലെ ജ്വല്ലറിക്ക് സമീപമുള്ള പഴക്കടയുടെ വരാന്തയില്‍ വെച്ച് ചാലക്കുടി സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് രാജന് അറസ്റ്റിലായത്.
കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന ചാലക്കുടി കുറ്റിച്ചിറ അംബേദ്കര്‍ കോളനിയിലെ സത്യനെ(45) കരിങ്കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടത്തിണ്ണയില്‍ സൈ്വര്യമായി ഉറങ്ങാനാണ് കൊല നടത്തിയതെന്നാണ് മൊഴി.
ടൗണില്‍ കിടക്കുന്നതിനും മറ്റും പണം ചോദിച്ചത് വൈരാഗ്യത്തിനുള്ള ആക്കം കൂട്ടി. കൊലക്ക് ശേഷം തമിഴ്നാട് , കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ രാജനെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്നതിനിടെയാണ് കാസര്‍കോട് പോലീസിന്റെ സഹായത്തോടെ പിടിച്ചത്.
എറണാകുളം റൂറല്‍ എസ്.പി. രാഹുല്‍ ആര്. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ ഡി.വൈ.എസ്.പി. ജയരാജ്, സി.ഐ. എസ്. മുഹമ്മദ് റിയാസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ആവശ്യമായ സഹായങ്ങള്‍ ചെയ്തു.
മദ്യപിച്ച് ബഹളം വെച്ചതിന് രാജനെതിരെ വിദ്യാനഗര്‍ സ്റ്റേഷനില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു


No comments:
Post a Comment