കാസര്‍കോട്: ആഗ്രയില്‍ നിന്ന് കാണാതായ ഡി.വൈ.എസ്.പി.യുടെ സഹോദരനെ കാസര്‍കോട്ട് കണ്ടെത്തി. ആഗ്ര ഡി.വൈ.എസ്.പി. പ്രയാംഗ് ജെയിനിന്റെ സഹോദരന് പ്രതീക് ജെയിനിനെയാണ് തിങ്കളാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്.[www.malabarflash.com]
പ്രതീകിനെ ഏതാനും ദിവസം മുമ്പ് കാണാതായതിനെ തുടര്‍ന്ന് ആഗ്ര പോലീസ് അന്വേഷിച്ചു വരികയായിരുന്നു. തിങ്കളാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ സംശയ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍വെ എസ്.ഐ. മുരളി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇതേ തുടര്‍ന്ന് കാസര്‍കോട് പോലീസില്‍ വിവരമറിയിച്ചു.
പ്രിന്‍സിപ്പള്‍ എസ്.ഐ. പി.അജിത്കുമാര്‍, എ.എസ്.ഐ. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതീകിനെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. അതിനിടെയാണ് സ്വദേശം ആഗ്രയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ആഗ്ര പൊലീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഡി.വൈ.എസ്.പി. പ്രയാംഗ് ജെയിനിന്റെ സഹോദരനാണ് പ്രതീകെന്ന് തിരിച്ചറിയുകയായിരുന്നു.
ബന്ധുക്കളെ വിവരമറിയിച്ചതിന് ശേഷം പോലീസ് സാന്നിധ്യത്തില്‍ പ്രതീകിനെ മംഗള എക്സ്പ്രസില്‍ നാട്ടിലേക്കയച്ചു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പറയുന്നു.


No comments:
Post a Comment