ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ നാലാമത്തെ മകനും നടനുമായ നന്ദമുരി ഹരിഷകൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു.[www.malabarflash.com]
ഹൈദരാബാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ടയില്‍ ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.
നെല്ലൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. വാഹനം മറിയുന്നതിന് മുമ്പ് മറ്റൊരു വണ്ടിയിലും ഇടിച്ചു. അമിതവേഗത്തിലാണ് ഹരികഷ്ണ കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ എന്‍.ടി.ആറിന്റെ നാലാമത്തെ മകനാണ് ഹരികൃഷ്ണ. നടന് കൂടിയായിരുന്ന ഹരികൃഷ്ണ 2008ല്‍ രാജ്യസഭാംഗമായിരുന്നു. സഹോദരന് നന്ദമുരി ബാലകൃഷ്ണ തെലുങ്കിലെ അറിയപ്പെടുന്ന നടനാണ്.
ലക്ഷ്മി ഹരികൃഷ്ണയാണ് ഭാര്യ. ജൂനിയര്‍ എന്‍.ടി.ആര്, നന്ദമുരി കല്യാണ രാമന്, ജാനകി രാം നന്ദമൂരി എന്നിവര്‍ മക്കളാണ്.


No comments:
Post a Comment