തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഐടിഐയിലെ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേററ് ഗുരുതരം. ഐടിഐയിലെ എംആര്‍എസി ട്രേഡിലെ വിദ്യാര്‍ത്ഥിയായ ആദിത്യനെ (19) യാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ ഇരിക്കവെയാണ് ആക്രമണമുണ്ടായത്.
എബിവിപി പ്രവര്‍ത്തകരായ കിരണ്‍, അമല്‍, കെഎസ്യു പ്രവര്‍ത്തകനായ ധീരജ് എന്നിവര്‍ ബൈക്കിലെത്തി ആദിത്യന്റെ വാരിയെല്ലിനു താഴെ കത്തി കൊണ്ട് രണ്ടു തവണ കുത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ആദിത്യന് പറഞ്ഞു.
മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടിയെത്തുന്നതിനിടെ അക്രമികള്‍ കടന്നു കളഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആദിത്യന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ മൂവരെയും നേരത്തേ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഐടിഐയില്‍ നിന്ന് സസ്പെന്റ് ചെയ്തവരാണ്
ആക്രമണ വിവരമറിഞ്ഞ് സിപിഐ എം വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി സി ലെനിന്, മെഡിക്കല്‍ കോളേജ് ലോക്കല്‍ സെക്രട്ടറി ഡി ആര് അനില്‍, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് വി വിനീത്, ഡി വൈ എഫ് ഐ നേതാക്കളായ നിതിന്‍, അരുണ്‍ അര്ജുന്, കൃഷ്ണകുമാര്‍ ,എസ്എഫ്ഐ നേതാക്കളായ നിരഞ്ജന്, വിവേക് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി.
പരിക്കേറ്റ ആദിത്യനെയും കൊണ്ടുവന്നഎസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രി വളപ്പില്‍ വച്ചും ആക്രമിച്ചതായും പരാതിയുണ്ട്.


No comments:
Post a Comment