പട്ടാന്പി: ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്പതുവയസുകാരൻ സഹോദരന്റെ കുത്തേറ്റു മരിച്ചു. കൊപ്പം നടുവട്ടം കൂർക്കപ്പറന്പ് പാട്ടാരത്തിൽ ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദ് ഇബ്രാഹിം ആണ് മരിച്ചത്. മറ്റൊരു സഹോദരൻ അഹമ്മദ് ഇബ്രാഹിം (ഏഴ്) കുത്തേറ്റ് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മെഡിക്കൽ വിദ്യാർഥിയായ ഇവരുടെ ജ്യേഷ്ഠൻ നബീൽ ഇബ്രാഹി (23)മിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം.[www.malabarflash.com]
വീട്ടുകാരെല്ലാം ഉറങ്ങിയശേഷം അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരന്മാരായ മുഹമ്മദിനെയും അഹമ്മദിനെയും നബീൽ തന്റെ മുറിയിലെത്തിച്ചു. മാതാപിതാക്കൾ ഉറങ്ങുന്ന മുറി പൂട്ടിയിട്ടശേഷം പാചകത്തിന് ഉപയോഗിക്കുന്ന കത്തികൊണ്ട് ആദ്യം മുഹമ്മദിന്റെ നെഞ്ചിനു കുത്തി. തുടർന്ന് അഹമ്മദിന്റെ നെഞ്ചിനു കുത്തിയെങ്കിലും ബഹളം കേട്ട് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി എഴുന്നേറ്റു വന്നു മാതാപിതാക്കളെ വിളിച്ചുണർത്തി. ചോര വാർന്ന നിലയിൽ ഇരുവരെയും സ്വന്തം വാഹനത്തിൽ മാതാപിതാക്കളോടൊപ്പം നബീൽ തന്നെയാണ് വളാഞ്ചേരി ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് മരിച്ചിരുന്നു.
മൂന്നിഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തിൽ ആഴത്തിലേറ്റ മുറിവു കാരണം പെട്ടെന്നുതന്നെ കുട്ടി മരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. അനുജൻ മരിച്ചതറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നബീൽ ഇബ്രാഹിമിനെ നാട്ടുകാർ പിടികൂടി വളാഞ്ചേരി പോലീസിനു കൈമാറി. ഇയാളെ പിന്നീട് കേസ് അന്വേഷിക്കുന്ന കൊപ്പം പോലീസിനു വിട്ടു കൊടുത്തു.
കോയന്പത്തൂർ സുളൂർ ആർവിഎസ് മെഡിക്കൽ കോളജിൽ മൈക്രോ ബയോളജി അവസാന വർഷ വിദ്യാർഥിയാണ് പ്രതി നബീൽ. മരിച്ച മുഹമ്മദ് നരിപ്പറന്പ് ഗവ. യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും അഹമ്മദ് നെടുങ്ങോട്ടൂർ എഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ്. ഇതേ സ്കൂളിലെ അധ്യാപിക സാഹിറയാണ് അമ്മ. ഏകസഹോദരി: നജ്വ (മജ്ലിസ് ആർട്സ് കോളജ് പുറമണ്ണൂർ).
കോളജിൽ വിദ്യാർഥികളുമായി പ്രശ്നമുണ്ടാക്കി വെള്ളിയാഴ്ചയാണ് നബീൽ നാട്ടിലെത്തിയത്. വിദേശത്തു ജോലിയുള്ള പിതാവ് ഇബ്രാഹിം വെള്ളിയാഴ്ച നാട്ടിലെത്തിയിരുന്നു.

No comments:
Post a Comment