ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ആഘോഷിക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൈകളിലേന്തിയ പച്ചക്കൊടിയെ പാക് പതാകയെന്ന് തെറ്റിദ്ധരിപ്പിച്ച് ബിജെപി നേതാവ് രംഗത്ത്.[www.malabarflash.com]
സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും ബിജെപി പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയുടെ ട്വീറ്റാണ് വിവാദമുയര്‍ത്തുന്നത്.
രാഹുല്‍ ഗാന്ധിക്കായി കോണ്‍ഗ്രസ് വയനാട് തിരഞ്ഞെടുത്തതിന്റെ കാരണം മനസ്സിലായെന്നും ഇവര്‍ ട്വീറ്റില്‍ പറയുന്നുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും നരേന്ദ്ര മോദിയെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ വ്യക്തമാക്കുന്നു.
പാക്കിസ്ഥാന്‍ കൊടികളേന്തിയുള്ള ആഹ്ലാദപ്രകടനം നടത്തുന്നത് ആരാണെന്നന് നോക്കൂ. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഈ മണ്ഡലം തിരഞ്ഞെടുത്തതെന്ന് ഇനി നിങ്ങള്‍ക്ക് മനസ്സിലായിരിക്കും. – ലീഗ് പ്രവര്‍ത്തകരുടെ ആഹ്‌ളാദപ്രകടനത്തിന്റെ വീഡിയോ ചിത്രം അടക്കമുള്ള ട്വീറ്റില്‍ പറയുന്നു. ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുന്നുമുണ്ട്. മാർച്ച് 27ന് ചെയ്ത ട്വീറ്റ് ഇപ്പോഴും ഒഴിവാക്കിയിട്ടില്ല.
ശബരിമലയില്‍ യുവതീപ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചയാളാണ് പ്രേരണാകുമാരി.

Shocking.. Rahul to Contest elections in Wayanad,Kerala.— Chowkidar Prerna (@PrernakumariAdv) March 27, 2019
Look who is celebrating in Wayanad waving Pakistan flags. Now you know why Congress selected this constituency.@narendramodi @byadavbjp @kumarnandaj @msunilbishnoi @AnilNPillai32 pic.twitter.com/WnFTe5yi0J
No comments:
Post a Comment