Latest News

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ അവകാശ സംരക്ഷണ യാത്ര ജസ്റ്റീസ് സന്തോഷ് ഹെഗ്‌ഡെ ഉദ്‌ഘാടനം ചെയ്യും

കാസർകോട്:  ഒരു ദശകത്തിലേറെയായി ജാതി, മത, വർണ്ണ, വർഗ്ഗ വിവേചനമില്ലാതെ വാർഡ് തലം മുതൽ ദേശീയ തലം വരെ പ്രവർത്തിച്ചു വരുന്നു മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്. ആർ.പി.എം)  'എന്റെ രാജ്യം, എന്റെ അവകാശം' എന്ന സന്ദേശം ഉയർത്തി 2019 ഏപ്രിൽ 2 മുതൽ 12 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ അവകാശ സംരക്ഷണ യാത്ര നടത്തുന്നു.[www.malabarflash.com]
ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ജാഥാ ക്യാപ്റ്റൻ ആയി നേതൃത്വം നൽകുന്ന ഈ യാത്രയിൽ സംഘടനയുടെ ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.

സുപ്രീം കോടതി മുൻ ജസ്റ്റീസും കർണാടക മുൻ ലോകായുക്തയുമായ എൻ. സന്തോഷ് ഹെഗ്‌ഡെ കാസർകോട് ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടി 14 ജില്ലകളിലും സ്വീകരണം ഏറ്റുവാങ്ങി 12 നു തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും.
സമാപന സമ്മേളനം മുൻ കേരള ചീഫ് സെക്രട്ടറി യും എച്ച്. ആർ.പി.എം ഉപദേശക സമിതി അംഗവുമായ ആർ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.

2016 ൽ നടന്ന സംസ്ഥാന കൺവെൻഷനിൽ പ്രഖ്യാപിച്ച 'ജല സുരക്ഷ-ജന സുരക്ഷ' എന്ന സംഘടനയുടെ നയം പ്രളയാനന്തര കേരള ജനത ഇരുത്തി ചിന്തിക്കേണ്ടതാണ്.
അഴിമതിയും അക്രമവും കൊലപാതകങ്ങളും അനുദിനം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ എച്ച്. ആർ.പി.എം ന്റെ കാലിക പ്രസക്തി ജനങ്ങളിൽ എത്തിക്കാൻ ആണ് ഈ ജാഥ. പ്രശസ്ത വ്യക്തിത്വങ്ങളായ മുൻ ലോകസഭാ സെക്രട്ടറി ജനറലും എച്ച്. ആർ.പി.എം ഉപദേശ സമിതി ചെയർമാനുമായ പി.ഡി. ടി. ആചാരി, മുൻ ഹൈക്കോടതി ജസ്റ്റീസ് ബി.കമാൽ പാഷ, മുൻ വിജിലൻസ് ഡയറക്ടർ വേണുഗോപാൽ കെ.നായർ, മുൻ ജഡ്ജിയും എച്ച്. ആർ.പി.എം ഉപദേശക സമിതിയംവുമായ ലംബോധരൻ വയലാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ, തുടങ്ങിയ പ്രമുഖ വ്യക്തികൾ വിവിധ ജില്ലകളിൽ പങ്കെടുക്കും.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തുകയും നീതിപൂർവ്വവും യുകതി സഹവുമായ കാര്യങ്ങൾ നിർവ്വഹിക്കാനും സംഘടനക്ക് സാധിച്ചിട്ടുണ്ട്.


സംഘടനയുടെ സാംസ്ക്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാകാരന്മാരെ അണിനിരത്തിയുള്ള 'നേരറിവ്' എന്ന കലാപരിപാടി ജാഥയെ അനുഗമിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.