കുറ്റ്യാടി: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വേളം ശാന്തിനഗറിലെ കേളംകണ്ടി പൈക്കാട്ട് കുഞ്ഞമ്മദിന്റെ മകന്‍ റാഷിദാണ് (19) മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകിട്ട് നാല് സുഹൃത്തുക്കള്‍ക്കൊപ്പം ചവറംമുഴി മീന്‍തുള്ളിപ്പാറ പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം. പുഴയില്‍ മുങ്ങിപ്പോയ റാഷിദിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കുറ്റ്യാടി ഗവ:താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം ശാന്തപുരം ഇസ്‌ലാമിയ കോളജ് രണ്ടാം വര്‍ഷ ബി.എ അറബിക് വിദ്യാര്‍ഥിയാണ്. നസീമയാണ് മാതാവ്. സഹോദരങ്ങള്‍: നദാ ഫാത്തിമ, നഹാ ഫാത്തിമ.

No comments:
Post a Comment