Latest News

മുസ്‌ലിം സ്ത്രീകള്‍ പ്രാര്‍ഥന നടത്തേണ്ടത് സ്വന്തം ഭവനങ്ങളില്‍: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

മലപ്പുറം: മുസ്‌ലിം സ്ത്രീകള്‍ സ്വന്തം ഭവനങ്ങളിലാണ് പ്രാര്‍ഥന നടത്തേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. മലപ്പുറം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

പള്ളികളേക്കാള്‍ സ്ത്രീകള്‍ക്ക് ആരാധനയ്ക്ക് ഉത്തമം വീടാണെന്ന് മതപ്രമാണങ്ങള്‍ പറയുന്നു. ശബരിമല വിഷയത്തിലടക്കം മതനേതൃത്വം പറയുന്നതാണ് അംഗീകരിക്കേണ്ടതെന്നും വിശ്വാസ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.


മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രിം കോടതി മതനിയമങ്ങള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. വ്യക്തിനിയമത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.