തിരുവനന്തപുരം: സംസ്ഥാന റവന്യു വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി. സാജു (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്, തിരുവനന്തപുരത്ത് അന്പലംമുക്ക് മണ്ണടി ലെയ്നിൽ എംആർഎ-ബി 13 എന്ന സ്വവസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.[www.malabarflash.com]
രജിസ്ട്രേഷൻ വകുപ്പിൽ സൂപ്രണ്ടായ അനിതയാണ് ഭാര്യ. മക്കൾ: എസ്. അരവിന്ദ്, എസ്. അശ്വിൻ.
വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് മന്ത്രിസഭയിൽ വനം-ഭവനനിർമാണ മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.
നിയമ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായിരുന്ന സാജു ഇപ്പോൾ റവന്യു-ഭവന നിർമാണ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

No comments:
Post a Comment