Latest News

പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഭീകരര്‍ ഇരച്ചുകയറി; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ആയുധ ധാരികളായ ഭീകരര്‍ ഇരച്ചുകയറി. ഹോട്ടലിന്റെ കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡിനെ ഭീകരര്‍ വധിച്ചു. തെക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഗദ്വാറിലെ പേള്‍ കോണ്ടിനന്റല്‍ ഹോട്ടലാണ് ഭീകരര്‍ ലക്ഷ്യംവച്ചത്.[www.malabarflash.com]

ഹോട്ടലില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിതരായി ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വളഞ്ഞിട്ടുണ്ട്. ഇതോടെ ഒന്നാം നിലയില്‍ നിലയുറപ്പിച്ചിരുന്ന ഭീകരര്‍ ഹോട്ടലിന്റെ മുകള്‍ നിലയിലേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം. ഭീകരരെ നേരിടാനുള്ള നടപടികള്‍ തുടങ്ങിയതായി സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഭീകരര്‍ ഹോട്ടലിനുള്ളില്‍ വെടിവെപ്പ് നടത്തിയതായി പ്രവിശ്യാ ആഭ്യന്തരമന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചിലര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. ഗദ്വാറിലെ ഏക ആഢംബര ഹോട്ടലാണ് പേള്‍ കോണ്ടിനന്റല്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.