പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ പാലക്കാട്ടെ വനിതാ ഡി.വൈ.എഫ്.ഐ നേതാവ് രാജിക്കത്ത് നല്‍കി. തനിക്കനുകൂലമായി നിലപാടെടുത്ത നേതാക്കളെ തരംതാഴ്ത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.[www.malabarflash.com]
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗമാണ് യുവതി. ഞായറാഴ്ചനടന്ന ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി യോഗത്തിലാണ് പെണ്‍കുട്ടി രാജി സമര്‍പ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികളില്‍ ചിലരെ പ്രായക്കൂടുതല്‍ കാരണം മാറ്റാന്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനിച്ചിരുന്നു. പകരം മറ്റുചിലരെ ഈ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി, ലൈംഗികാരോപണവിഷയത്തില്‍ തനിക്കെതിരെ നിലപാടെടുത്ത ഒരാളെ ജില്ലാ വൈസ് പ്രസിഡന്റ് ആക്കിയതിലുള്ള പ്രതിഷേധമാണ് യുവതിയുടെ രാജിയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. ഒപ്പം മണ്ണാര്‍ക്കാട് സ്വദേശിയായ ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തെ ഒഴിവാക്കുകയും ചെയ്തു. ഇതും പെണ്‍കുട്ടിയുടെ രാജിക്ക് കാരണമായി.
നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നുമാണു സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയെ ആറുമാസത്തേക്കു പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

No comments:
Post a Comment