തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ തിങ്കളാഴ്ച രാവിലെ പത്തുവരെ ഒപി ബഹിഷ്കരിക്കും. പശ്ചിമബംഗാളിൽ ഡോക്ടർക്കു മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിൽ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സജീവമായി പങ്കെടുക്കുന്നതിനെ തുടർന്നാണ് ഒപി ബഹിഷ്കരണ സമരമെന്നു ഭാരവാഹികൾ അറിയിച്ചു.[www.malabarflash.com]
എന്നാൽ, അത്യാഹിത വിഭാഗം സാധാരണപോലെ പ്രവർത്തിക്കും. ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കും.
ആരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആശുപത്രികളുടെ നേരെ നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണ്. ആശുപത്രി അക്രമങ്ങൾ തടയുന്നതിന് അക്രമികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്ര നിയമം പാസാക്കണമെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ. ജി. എസ്. വിജയകൃഷ്ണനും ആവശ്യപ്പെട്ടു.

No comments:
Post a Comment