മെക്‌സിക്കോ സിറ്റി: നിരവധി റെക്കാര്‍ഡുകള്‍ ഭേദിച്ച, ലോകപ്രശസ്ത അമേരിക്കന്‍ റോക്ക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റ് (31) സാഹസിക മലകയറ്റത്തിനിടെ 600 അടി താഴ്ചയിലേക്ക് വീണു മരിച്ചു.[www.malabarflash.com]
ബുധനാഴ്ച വടക്കന്‍ മെക്സികോയിലെ എല്‍ പോട്രെറോ ചികോ കൊടുമുടിയിലെ കിഴുക്കാംതൂക്കായ പാറക്കൂട്ടത്തില്‍ നിന്നാണ് മരണത്തിലേക്ക് വീണത്.
അമേരിക്കക്കാരനായ എയ്ഡന്‍ ജേക്കബ്സണിനൊപ്പം (26) രണ്ട് ദിവസം കൊണ്ട് 2500അടി ഉയരമുള്ള കൊടുമുടിയുടെ മുകളിലെത്തി തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം.
260 അടി നീളമുള്ള വടം ഉപയോഗിച്ചാണ് ഇരുവരും പാറക്കെട്ട് കയറിയിരുന്നത്.
പാറയുടെ കുത്തനെയുള്ള ഭാഗത്തുകൂടി ഒറ്റ കയറില്‍ തൂങ്ങി താഴേക്ക് ഇറങ്ങുമ്പോള്‍ (ഒറ്റ കയറിന്റെ ഇരുവശത്തും തൂങ്ങിപ്പിടിച്ച് ഇരുവരുടെയും ശരീരഭാരം പരസ്പരം ബാലന്‍സ് ചെയ്യുന്ന സിമുല്‍-റാപ്പല്ലിംഗ് രീതി) പിടിവഴുതി വീഴുകയായിരുന്നു. വടത്തില്‍ പിടിക്കാനുള്ള കെട്ടുകളില്ലായിരുന്നു.
വീഴുന്നതിനിടെ പാറയുടെ തള്ളി നില്‍ക്കുന്ന ഭാഗത്തെ കുറ്റിച്ചെടിയിലേക്ക് പതിച്ചതിനാല്‍ ജേക്കബ്സണ് തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപെട്ടു. കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ജേക്കബ്സണ് ചികിത്സയിലാണ്.
'ഗോബ്രൈറ്റിനേക്കാള്‍ അല്‍പം മുകളിലായിരുന്നു ഞാന്‍. ഞാന്‍ ഇടതുവശത്തും ഗോബ്രൈറ്റ് വലതുവശത്തും. പെട്ടന്നാണ് താഴേക്ക് പതിച്ചത്'- ജേക്കബ്സണ് പറഞ്ഞു.

No comments:
Post a Comment