കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിനു ഹൈക്കോടതി അനുമതി നൽകി. ബാങ്ക് രൂപീകരണത്തിന് സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമഭേദഗതികളെയും ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിനെയും ചോദ്യം ചെയ്തു നൽകിയ 21 ഹർജികളും തള്ളിയാണ് ഹൈക്കോടതി തീരുമാനം.[www.malabarflash.com]
ബാങ്ക് ലയനം അംഗീകരിച്ച് ഇനി സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്നും കേരള ബാങ്ക് രൂപീകരണത്തിന് സർക്കാർ സ്വീകരിച്ച നടപടികളെല്ലാം ഭരണഘടനാപരമാണെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിൽ വ്യക്തമാക്കി. ഉയർന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ആധുനിക ബാങ്കുകളുമായി മത്സരിക്കാൻ പ്രാഥമിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമാവില്ലെന്നും കോടതി പറഞ്ഞു.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സഹകരണബാങ്കിന് കഴിയും. ഇടനിലക്കാരായ ജില്ലാ സഹകരണ ബാങ്കുകൾ ഇല്ലാതാവുന്നത് ചെലവ് കുറയ്ക്കുകയും സംവിധാനത്തിന്റെ സാന്പത്തിക കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ലയനവും മറ്റും വിഭാവനം ചെയ്യുന്ന കേരള കോപറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ ഭേദഗതികൾ സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണം ഉയർത്തിപ്പിടിക്കുന്ന 97-ാം ഭരണഘടനാ ഭേദഗതിക്ക് എതിരല്ല.
ജില്ലാ സഹകരണ ബാങ്കുകളുടെ സ്വത്തും ബാധ്യതയും കേരള സംസ്ഥാന സഹകരണ ബാങ്കിന് കൈമാറാനുള്ള പ്രമേയം പാസാക്കുന്നത് ജില്ലാ സഹകരണ ബാങ്കുകൾതന്നെയാണ്. പ്രമേയം പാസാക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമില്ല. പ്രമേയം പാസാക്കണമെന്നു നിർബന്ധവുമില്ല. സ്വത്തും ബാധ്യതയും കൈമാറില്ലെന്നു മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് നിലപാട് എടുക്കാൻ സാധിച്ചത് അതുകൊണ്ടാണ്- കോടതി പറഞ്ഞു.
എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ മന്ത്രി
"കേരള ബാങ്ക്’ രൂപീകരണം നടപ്പാക്കാനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുണ്ടായിരുന്ന 21 കേസുകളും ഒന്നായി പരിഗണിച്ചു കോടതി ഡിസ്മിസ് ചെയ്തതോടെയാണു തടസങ്ങൾ മാറിയത്. സർക്കാരിനു ലയന നടപടി പൂർത്തിയാക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
ഒക്ടോബർ ഏഴിന് 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചു കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. എന്നാൽ, അന്തിമ അനുമതി ഉത്തരവിൽ കേരള സഹകരണ നിയമത്തിൽ വരുത്തിയ വകുപ്പ് 14എ ഭേദഗതി സംബന്ധിച്ചു കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ അന്തിമ തീർപ്പിനെ അനുസരിച്ചാകണം ലയനം നടത്തേണ്ടത് എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.
പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയന നടപടിയാണ് ഇപ്പോൾ സാധ്യമാകുക.
ബാങ്കുകളുടെ ലയനം ഉത്തരവാകുന്നതിനെത്തുടർന്ന് ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളിലെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ഭരണം ഇല്ലാതാകും. സർക്കാർ നിയമിക്കുന്ന ഇടക്കാല ഭരണസമിതിയായിരിക്കും തുടർന്ന് ഭരണ നിർവഹണം നടത്തുക. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനറിസോഴ്സ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ് എന്നിവരായിരിക്കും ആദ്യത്തെ ഇടക്കാല ഭരണസമിതിയിലെ അംഗങ്ങൾ. ഇടക്കാല ഭരണസമിതി അടിയന്തരമായി യോഗം ചേർന്നു സംസ്ഥാന ജില്ലാസഹകരണ ബാങ്കുകളിൽ നടന്നുവന്ന പ്രവർത്തനങ്ങൾക്കു കോട്ടം തട്ടാത്ത രീതിയിലുള്ള ക്രമീകരണം നടത്തി ഉത്തരവിറക്കും.
ലയനശേഷമുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറൽ ബോഡി ഡിസംബറിൽ വിളിച്ചുചേർക്കും. ആവശ്യമായി വരുന്ന ബൈലോ ഭേദഗതികളായിരിക്കും പ്രധാന അജൻഡ. ഇതിൽ പുതിയ ബാങ്കിന്റെ ഭരണ നിർവഹണവും പ്രവർത്തന മേഖലകളുമായിരിക്കും പ്രധാനമായും ഉൾക്കൊള്ളുന്നത്.
നിലവിൽ സംസ്ഥാന ജില്ലാ സഹകരണബാങ്കുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്നുമുതൽ ഇതു പൂർണമാക്കും. കേരള ബാങ്ക് സിഇഒ ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ പി.എസ്. രാജനെ നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
ജീവനക്കാരുടെ ലയനം ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചിച്ചു മാർച്ച് 31നകം പൂർത്തീകരിക്കും. താത്കാലിക കരാർ ജീവനക്കാർ, ദിവസ വേതന ജീവനക്കാർ, കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ കാര്യത്തിലും ഉചിതമായ തീരുമാനം ഉണ്ടാകും. കേരള ബാങ്കിനു പുതിയ ലോഗോ, കളർ സ്കീം എന്നിവ റിസർവ് ബാങ്കിന്റെ അനുമതിക്ക് വിധേയമായി പുറത്തിറക്കും.
സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളുടെ അവശ്യമായ കെട്ടിടങ്ങൾ ആറുമാസത്തിനകം നവീകരിച്ച് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തും. പുതിയ ബാങ്കിനു യോജിച്ച രീതിയിൽ ഉദ്യോഗസ്ഥഘടന നവീകരിക്കും. എല്ലാ ജീവനക്കാർക്കും ആറു മാസത്തിനുള്ളിൽ പരിശീലനം ഉറപ്പാക്കും.
ജീവനക്കാരുടെ ശമ്പള പരിഷ്കരണം, പ്രമോഷൻ, സ്ഥലംമാറ്റം എന്നീ കാര്യങ്ങളിൽ വ്യക്തമായ നയം രൂപീകരിക്കും. കേരള ബാങ്കിന്റെ പുതിയ ബാങ്കിംഗ് നയം ഉടൻ പ്രഖ്യാപിക്കും.
സംസ്ഥാന ജില്ലാസഹകരണ ബാങ്കുകളുടെ കോർ ബാങ്കിംഗ് ഏകീകരണത്തിനുള്ള ടെൻഡർ നടപടി നടന്നുവരികയാണ്. സെപ്റ്റംബറോടെ കോർ ബാങ്കിംഗ് ഏകീകരണം പൂർത്തീകരിച്ച് ടെസ്റ്റിംഗിനു സാധിക്കുമെന്നാണു കരുതുന്നത്.
ടെസ്റ്റിംഗിനു ശേഷം പുതിയ ഏകീകൃത കോർബാങ്കിംഗ് സംവിധാനത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉപഭോക്താക്കൾക്കു നൽകാവുന്ന രീതിയിൽ കേരള ബാങ്ക് പ്രവർത്തനക്ഷമമാകും. രണ്ടാം ഘട്ടത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ ഈ ശൃംഖലയിൽ കൂട്ടിയിണക്കാൻ നടപടി സ്വീകരിക്കും.
ഇടക്കാല ഭരണസമിതിയുടെ കാലാവധി പരമാവധി ഒരു വർഷമാണ്. എന്നാൽ, ബാങ്കുകളുടെ നിയമപരമായ ലയനം പൂർത്തീകരിച്ച ശേഷം, ആവശ്യമായ ബൈലോ ഭേദഗതികൾ നടത്തി എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണസമിതിയെ ബാങ്കിന്റെ അധികാരമേൽപ്പിക്കും.
കേരള ബാങ്ക് രൂപീകരണം സാധ്യമാക്കാൻ സർക്കാരിനൊപ്പം പ്രവർത്തിച്ച എല്ലാ വിഭാഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു. ഡിസംബർ ആറിന് ഒരു ദിവസം നീളുന്ന ആഘോഷ പരിപാടി സംഘടിപ്പിക്കും. സംസ്ഥാനതല ആഘോഷമായി ഡിസംബർ ആറിനു തിരുവനന്തപുരത്തു നടക്കുന്ന സഹകാരി ബഹുജന കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ്, സഹകരണ രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ, സംസ്ഥാന സഹകരണ ബാങ്ക് സിജിഎം കെ.സി. സഹദേവൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments:
Post a Comment