ദുബൈ: പ്രവാസ ജീവിതത്തിനിടയില്‍ സര്‍ഗാത്മക കഴിവുകളില്‍ പ്രകാശം പരത്തി ദുബൈ കെ.എം.സി.സി ഒരുക്കിയ സര്‍ഗോത്സവം പ്രവാസികള്‍ക്ക് പുത്തനുണര്‍വ് നല്‍കികൊണ്ട് തുടക്കം കുറിച്ചു. കലോല്‍സവം രാമനാഥപുരം എം.പി നവാസ് ഗനി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
കലയുടെയും സാഹിത്യത്തിന്‍റെയും ആത്യന്തിക ലക്ഷ്യം മനുഷ്യ നന്മയും സാഹോദര്യവു മാണെന്നും, ജീവ കാരുണ്യത്തോടെപ്പം കലാ സാഹിത്യ രംഗത്ത് കെ.എം.സി.സി യുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
സര്‍ഗധാര ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ തമിഴ്നാട് യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് സിറാജ്, ഹിറ്റ് എഫ്.എം വാര്‍ത്താ വിഭാഗം മേധാവി ഷിബു കളിത്തട്ടില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്കൂളില്‍ നടക്കുന്ന കലാ മല്‍സരങ്ങളില്‍ നൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്.
No comments:
Post a Comment