താനെ: ഇതരമതത്തിൽപെട്ട യുവാവിനെ പ്രണയിച്ച മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മകളുടെ പ്രണയ ബന്ധത്തോടുള്ള എതിർപ്പിനെ തുടർന്ന് മകളെ വധിച്ച് കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കിയ പിതാവാണ് അറസ്റ്റിലായത്.[www.malabarflash.com]
മകൾ പ്രിൻസി (22) യുടെ പ്രണയ ബന്ധത്തോടുള്ള എതിർപ്പിനെ തുടർന്നാണ് കൊലപാതകമെന്ന് പ്രതി ടിറ്റ്‍വാല നിവാസി അരവിന്ദ് തിവാരി (47) പോലീസിന് മൊഴി നൽകി.
കല്യാൺ സ്റ്റേഷനു സമീപം ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഞായറാഴ്ച പുലർച്ചെയാണ് സ്യൂട്ട് കേസിൽ യുവതിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
ട്രെയിനിൽ നിന്നിറങ്ങിയ ഒരാൾ പുലർച്ചെ അഞ്ചരയോടെ വലിയ സ്യൂട്ട് കേസുമായി ഓട്ടോറിക്ഷയിൽ കയറി. റിക്ഷയിൽ സ്യൂട്ട്കേസ് വച്ച ഉടൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ കാരണം തിരക്കി. മറുപടി പറയാതെ യാത്രക്കാരൻ ഇറങ്ങിയോടി. മുഖത്ത് തൂവാല കൊണ്ടു മറച്ചിരുന്നതിനാൽ ആളെ പെട്ടെന്ന് തിരിച്ചറിയാനായില്ല.
പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്നു കണ്ടെത്തിയത്. മൃതദേഹം അടുത്തുള്ള രുഗ്മിണിബായ് മുനിസിപ്പൽ ആശുപത്രിയിലേയ്ക്കു മാറ്റി.

No comments:
Post a Comment