Latest News

ഭര്‍ത്താവ് കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

കൊച്ചി: കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയും പോലീസ് പിടിയിലായി. തൃപ്പൂണിത്തുറ ഉദയംപേരൂർ ആമേട അമ്പലത്തിനു സമീപം വാടകയക്ക് താമസിച്ചിരുന്ന ചേർത്തല സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

കഴിഞ്ഞ സെപ്റ്റംബർ 20ന് ഇവരെ ഭർത്താവും കാമുകിയും ചേർന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം 21ന് പുലർച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം തിരുനെൽവേലിയിലെത്തിച്ച് ഹൈവേയിൽ കാടു നിറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതായി പോലീസ് പറയുന്നു. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നൽകിയതും.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം സ്വദേശിനായ വനിതാ സുഹൃത്ത് സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇരുവരെയും അൽപസമയത്തിനകം പോലീസ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

കഴിഞ്ഞ മാർച്ച് മുതലാണ് ഇരുവരും തൃപ്പൂണിത്തുറയ്ക്കടുത്ത് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് യുവതിയുടെ ഭർത്താവ് പ്രേംകുമാർ സെപ്റ്റംബർ 22ന് ഉദംയപേരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.