ദോഹ. പ്രവാസി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ജീവിതത്തിന്റെ സുപ്രധാന സംഭവങ്ങളും നാഴികക്കല്ലുകളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂക്ഷിക്കുവാനും ഉപയോഗിക്കുവാനും സഹായകമായ വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റവുമായി സി.കെ. റാഹേല്‍ രംഗത്ത്. വിവിധ പ്രൊജക്ടുകള്‍, ഡോക്യൂമെന്റുകള്‍, പരിപാടികള്‍ എന്നിവ വിഷ്വല്‍ ഫോര്‍മാറ്റിലേക്ക് മാറ്റി സൂക്ഷിക്കുന്ന അതിനൂതനമായ സാങ്കേതിക വിദ്യായാണ് വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം. ഇപ്രകാരം വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റത്തിലേക്ക് പകര്‍ത്തപ്പെട്ട പരിപാടികളും പ്രൊജക്ടുകളും ഡോക്യുമെന്റുകളുമെല്ലാം പ്രിന്റ് വിഷ്വല്‍ മീഡിയകളിലൂടെയും സൈബര്‍ സംവിധാനത്തിലൂടെയും വേഗത്തില്‍ മനസ്സിലാക്കുവാനും റഫറന്‍സ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാനും കഴിയും. സംഘനകളുടെ വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിഷ്വലായി മോണിട്ടര്‍ ചെയ്യുന്നതിനും ആവശ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിച്ച് മെച്ചപ്പെടുത്തുന്നതിനും ഈ സംവിധാനം സഹായിക്കുന്നു. ഗവണ്‍മെന്റ് വകുപ്പുകള്‍ക്കും വ്യാപാര സ ്ഥാപനങ്ങള്‍ക്കും അനായാസവും കാര്യക്ഷമവുമായ വിശകലനകത്തിനും വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം ഏറെ പ്രയോജനകരമാണ്.
പ്രൊജക്ടുകളുടെ വിശദാംശങ്ങള്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ വിഷ്വല്‍ ഫോര്‍മാറ്റില്‍ ലഭിക്കുന്നത് ഭരണാധികാരികള്‍ക്കും മന്ത്രിമാര്‍ക്കും സംരംഭകര്‍ക്കുമെല്ലാം ഏറെ സൗകര്യപ്രദമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആഗോള ഗ്രാമത്തില്‍ പ്രസന്റിംഗ് യു വേള്‍ഡ് വൈഡ് എന്ന ആസയവും വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം മുന്നോട്ടുവെക്കുന്നു.
ടെക്‌നോളജിയുടെ അനന്ത സാധ്യതകളെ മാനവരാശിയുടെ നന്മക്കും പുരോഗതിക്കുമെന്ന പോലെ സാമൂഹ്യ ജീവിതത്തിന്റെ നൂലിഴകളെ ശക്തമായി കോര്‍ത്തിണക്കുവാനും സഹായമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ സഹായക്കുകയാണ് വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം നടപ്പാക്കുന്നതിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്ന് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും ഗ്‌ളോബല്‍ ഫോറം ഉപാധ്യക്ഷയുമായ സി.കെ. റാഹേല്‍ പറഞ്ഞു. ഗള്‍ഫിലും നാട്ടിലുമായി വിവിധ മാധ്യമങ്ങളുമായും സംരംഭങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച റാഹേല്‍ പ്രവര്‍ത്തനത്തിന്റെ പുതിയ മേഖലയാണ് വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റത്തിലൂടെ തുറക്കുന്നത്.
വളരെ ചെറുപ്പത്തിലേ കലാകായിക സാമൂഹ്യ പ്രവര്‍ത്തന രംഗങ്ങളില്‍ സജീവമായിരുന്ന സി.കെ. റാഹേല്‍ കോളേജ് വിദ്യാര്‍ഥിനിയായിരിക്കെ തന്നെ കോഴിക്കോട് ആദ്യത്തെ കംപ്യൂട്ടര്‍ സെന്റര്‍ സ്ഥാപിച്ചാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ തിരിച്ചറിയുന്നത്. മലബാറിലെ പുരാതന മുസ് ലിം കുടുംബത്തില്‍ നിന്നും ഒരു കോളേജ് വിദ്യാര്‍ഥിനി ആധുനിക സാങ്കേതിക വിദ്യയുടെ പരിശീലന പരിപാടികള്‍ക്ക്് സൗകര്യമൊരുക്കിയപ്പോള്‍ സമൂഹം വളരെ വേഗം അത് സ്വീകരിക്കുകയും താമസിയാതെ തന്നെ റാഹേലിന്റെ സ്ഥാപനം വളര്‍ന്നു പന്തലിക്കുക.ും ചെയ്തു. 1990 കളില്‍ നാല്‍പതോളം കോര്‍പറേറ്റ് ഓര്‍ഗനൈസേനുകള്‍, പോലീസ്, കസ്റ്റംസ്, സെയില്‍ ടാക്‌സ് വകുപ്പുകളിലെ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍ പഠന പരിശീലന പരിപാടികളോടെ ജനശ്രദ്ധ നേടിയ റാഹേലിന് രാജീവ് ഗാന്ധിയില്‍ നിന്നും മികച്ച എന്‍. സി. സി. കാഡറ്റിനുള്ള ഗോള്‍ഡ് മെഡല്‍ ലഭിച്ചിട്ടുണ്ട്. യുവസമൂഹത്തെ ബോധവല്‍ക്കരിക്കുവാനും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ നല്ല വശങ്ങളുടെ പ്രയോക്താക്കളാക്കുവാനും വൈവിധ്യമാര്‍ന്ന പരിപാടികളാണ് റാഹേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. യൂത്ത് എക്‌സ്‌ടേഞ്ച് പരിപാടിയില്‍ ദേശീയ തലത്തില്‍ വിജയിച്ച റാഹേല്‍ ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി എന്നിവയില്‍ സംസ്ഥാനതലത്തില്‍ വിജയിച്ചിട്ടുണ്ട്. ഇക്കണോമിക്‌സില്‍ ബിരുദവും മീഡിയ മാനേജ്‌മെന്റ്, ബിസിനസ് മാനേജ്‌മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് പ്രാഗ്രാം, ഇ കൊമേര്‍സ്. ട്രാവല്‍ ആന്റ് ചൂറിസം എന്നിവയില്‍ ഡിപ്‌ളേമയുമുള്ള റാഹേല്‍ സ്ത്രീ ശാക്തീകരണത്തിനും യുവാക്കളുടെ ഉന്നമനത്തിനും ടെക്‌േേനാശളജിയെ പ്രയാജനപ്പെടുത്തുന്ന പരിശീലന പരിപാടികളും നടത്തുന്നുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലുമൊക്കെ ഇത് സംബന്ധിച്ച പരിപാടികള്‍ നടത്തിയ റാഹേല്‍ ഗള്‍ഫ് മേഖലയില്‍ വിഷ്വല്‍ മീഡിയ ട്രാക്കിംഗ് സിസ്റ്റം പരിചയപ്പെടുത്തുന്നതിനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഗവണ്‍മെന്റ് ഓഫ് കേരളയുടെ യൂത്ത് ആക്ടിവിറ്റീസിന്റെ ജില്ലാ കോര്‍ഡിനേറ്ററായും ഡല്‍ഹി മുഖ്യ മന്ത്രി ഷീലാദീക്ഷിതിന്റെ കീഴില്‍ യുവസമൂഹത്തിനായി ചില പ്രൊജക്ടുകള്‍ വിജയകരമായി നടപ്പാക്കിയതും ഈ രംഗത്ത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി റാഹേല്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കണ്ണൂര്‍: തളാപ്പ് സ്കൂളിനടുത്തുള്ള ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് യുവതി മരണപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. തളാപ്പ് ശ്രീറോഷ് അ...

No comments:
Post a Comment