ഞായറാഴ്ച രാവിലെ ഗസ്റ്റ്ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയിലേക്ക് പുറപ്പെടാന്‍ ഇറങ്ങുമ്പോഴാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയം കാര്യമായ പോലീസ് സന്നാഹം ഗസ്റ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ പാശ്ചാത്തലത്തില്‍ മന്ത്രിയുടെ മറ്റ് പരിപാടികള്‍ നടക്കുന്ന വേദികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അലംഭാവം അവസാനിപ്പിക്കാതെ മന്ത്രിമാരെ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ നേരത്തെ തീരുമാനം കൈക്കൊണ്ടിരുന്നു.
മന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ രാജ്‌മോഹന്‍, ശിവപ്രസാദ്, കെ.മണികണ്ഠന്‍, കെ.രവീന്ദ്രന്‍, രാജേഷ്, രാജേന്ദ്രന്‍, നാരായണന്‍ തുടങ്ങി 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് ജാമ്യത്തല്‍ വിട്ട പ്രവര്‍ത്തകര്‍ പിന്നീട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രകടനം നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment