Latest News

വ്യാജ പാസ്‌­പോര്‍ട്ടുമായി കാസര്‍കോട് സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

നെടുമ്പാശ്ശേരി: വ്യാജ പാസ്‌­പോര്‍ട്ടുമായി ഷാര്‍ജയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ എയര്‍ അറേബ്യ വിമാനത്തില്‍ വന്ന കസര്‍കോട് സ്വദേശി ഹാരിസ് ആണ് പിടിയിലായത്. കോഴിക്കോട് സ്വദേശി ബഷീറിന്റെ മേല്‍വിലാസത്തിലുള്ള പാസ്‌­പോര്‍ട്ടാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഈ പാസ്‌­പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചിരിക്കുകയാണ്.
ഹാരിസ് 11 വര്‍ഷമായി ഷാര്‍ജയില്‍ ജോലി നോക്കുന്നു. സ്‌­പോണ്‍സര്‍ പാസ്‌­പോര്‍ട്ട് പിടിച്ചുവച്ചതിനെ തുടര്‍ന്നാണ് വ്യാജ പാസ്‌­പോര്‍ട്ട് തരപ്പെടുത്തി നാട്ടിലേക്ക് പോന്നത്. ഇയാള്‍ ഷാര്‍ജയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും തരപ്പെടുത്തിയിരുന്നു. എന്നാല്‍ യാത്രയ്ക്കായി ഇത് ഉപയോഗിച്ചില്ല. ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.