Latest News

റോഡരികില്‍ തള്ളിയ ആധാര്‍ കാര്‍ഡ് രേഖകള്‍ കളക്ടര്‍ക്ക് കൈമാറി

മേല്‍പ്പറമ്പ: റോഡരികില്‍ തള്ളിയ ആധാര്‍ കാര്‍ഡിനായി പൂരിപ്പിച്ചു നല്‍കിയ അപേക്ഷയും ഗുണഭോക്താക്കളുടെ വിവരങ്ങളടങ്ങിയ എന്റോള്‍മെന്റ് ഫോം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകളും കളക്ടര്‍ക്ക് കൈമാറി. ചൊവ്വാഴ്ച വൈകുന്നേരമാണ് മേല്‍പറമ്പ് നയാബസാറിലെ റോഡരികിലല്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ആധാര്‍ കാര്‍ഡ് അപേക്ഷ ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആരിക്കാടി, മേല്‍പറമ്പ്, കളനാട്, കീഴൂര്‍, പരവനടുക്കം കുഡ്‌ലു എന്നിവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ആയിരത്തോളം പേരുടെ ആധാര്‍ എന്റോള്‍മെന്റ് രേഖകളാണ് കണ്ടെത്തിയത്. മേല്‍പറമ്പിലെ ഒരു കടയിലെ ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകരുമാണ് പ്ലാസ്റ്റിക് കവര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധിച്ചപ്പോഴാണ് ആധാര്‍ കാര്‍ഡിന്റെ അപേക്ഷയും മറ്റു രേഖകളുമാണെന്ന് മനസ്സിലായത്. കളക്ടര്‍ നേരിട്ടെത്തിയാലെ രേഖകള്‍ കൈമറുകയുളളു എന്ന് നാട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതോടെ ബുധനാഴ്ച ഉച്ചയോടെ കളക്ടര്‍ സ്ഥലത്തെത്തി രേഖകള്‍ പരിശോധിച്ച് ഏറ്റുവാങ്ങുകയായിരുന്നു.
കാസര്‍കോട് അക്ഷയകേന്ദ്രം വഴിയാണ് ജില്ലയില്‍ ഫോട്ടോ എടുത്ത് ആധാര്‍ കാര്‍ഡ് വിതരണം നടത്തുന്നത്. രേഖകള്‍ റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുററക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.