കാസര്‍കോട് : പ്രവാസി വ്യവസായി വെള്ളാപ്പിലെ എ.ബി അബ്ദുല്‍ സലാം ഹാജിയെ (59) കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ.കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (3) യാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി നീലേശ്വരം ആനച്ചാലിലെ സി.കെ. മുഹമ്മദ് നൗഷാദ് (37), രണ്ടാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ.എം. അഷ്‌ക്കര്‍ (31), മൂന്നാം പ്രതി നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് റമീസ് എന്ന റമീസ് (28), നാലാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ.എം. ഷിഹാബ് (33), അഞ്ചാപ്രതി കണ്ണൂര്‍ എടചൊവ്വയിലെ സി. നിമിത്ത് (43) ആറാം പ്രതി മലപ്പുറം ചങ്കരംകുളത്തെ കെ.പി. അമീര്‍ (25), ഏഴാം പ്രതി മലപ്പുറം ആലംകോട് മാന്തളത്തെ എം.കെ. ജസീര്‍ (22) എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രതികള്‍ക്ക് കാര്‍ വാടകക്ക് കൊടുത്ത എട്ടാം പ്രതി നീലേശ്വരം തെരുവിലെ എ. മുഹ്‌സിനെ (24) നേരത്തെ കോടതി വെറുതെവിട്ടിരുന്നു.
ഇതുകൂടാതെ അന്യായമായി സംഘം ചേര്‍ന്നതിന് അഞ്ച് വര്‍ഷം തടവും ഭവന ഭേദനത്തിന് 10 വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ പി. രാജന്‍, എം.ജെ. ജോണ്‍സണ്‍ എന്നിവര്‍ ഹാജരായി.
2013 ആഗസ്റ്റ് നാലിന് രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ അക്രമവും കൊലപാതകവും അരങ്ങേറിയത്. കോളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍തുറന്ന അബ്ദുല്‍ സലാം ഹാജിയെ അക്രമിച്ച് കീഴ്‌പെടുത്തി സെല്ലോടാപ്പ് കൊണ്ട് വായും മുഖവും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം യു.എ.ഇ. ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നുവെന്നു. ഭാര്യയേയും വീട്ടിലെ മറ്റംഗങ്ങളേയും ബന്ദിയാക്കി മുറിയില്‍ പൂട്ടിയിട്ടശേഷമാണ് കൊലയും കവര്‍ചയും നടത്തിയത്.

Keywords: Kasaragod News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment