പ്രശ്‌നം സഭയിലുന്നയിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ വന്ന് കണ്ട ബി.ജെ.പി.സംസഥാന പ്രസിഡന്റ് വി.മുരളീധരനോടാണ് സുഷമാ സ്വരാജ് ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ വരള്‍ച്ചാപ്രശ്‌നവും പാര്‍ലമെന്റിലുന്നയിക്കാമെന്നും പ്രതിപക്ഷനേതാവ് ഉറപ്പു നല്‍കിയതായി മുരളീധരന്‍ പറഞ്ഞു. പത്ത് വര്‍ഷം പിന്നിട്ട മാറാട് സംഭവത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും പരിസ്ഥിതിയെ തകിടം മറിക്കുന്ന ആറന്‍മുള വിമാനത്താവളപദ്ധതി സംസ്ഥാനത്തിന് ദോഷകരമാണെന്നും മുരളീധരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ബി.ജെ.പി. സംസ്ഥാന വക്താവ് ജോര്‍ജ്ജ് കുര്യനും ദക്ഷിണേന്ത്യന്‍ സെല്‍ കണ്‍വീനര്‍ പ്രസന്നന്‍ പിള്ളയും മുരളീധരനോടൊപ്പമുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment