കൊല്ലം: കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ കാര്‍ ഇടിച്ച് മൂന്ന് പേര് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളി സ്വദേശി ഷെബിന്‍, പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി അതുല്‍, ഇരവിപുരം കാവില്പുര സ്വദേശി അര്ജുന് എന്നിവരാണ് മരിച്ചത്. അയത്തില്‍ ഗോപാലശേരി സ്വദേശി ശ്രീജിത്തിത്താണ് പരിക്കേറ്റവരില്‍ ഒരാള്‍. സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
ദേശീയ പാതയില്‍ ഞയറാഴ്ച രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറില്‍ യാത്ര ചെയ്തിരുന്നത്. എറണാകുളത്തു നിന്നും വന്ന സംഘത്തിന്റെ കാറാണ് അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡനകേസില്‍ ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും പ്രതിമാസ ചെലവിനു പണം നല്കാന് കോടതി ഉത്തരവിട്ടു. പയ്യന്നൂര്‍ ...
-
തിരുവനന്തപുരം : ഹെല്‍മറ്റ് പരിശോധനയില്‍ നിന്നും രക്ഷപെടാനായി വേഗത്തില്‍ വാഹനമോടിച്ച യുവാവ് ബൈക്ക് മതിലില്‍ ഇടിച്ച് മരിച്ചു. വര്‍ക്ക...
-
കോഴിക്കോട്: ദേശീയ തലത്തില്‍ മതേതര ചേരി ശക്തിപ്പെടുത്താന്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ്. വര്‍ഗ്ഗീയതക്കെതിരെ ഒന്ന...

No comments:
Post a Comment