കായംകുളം: അമ്മയുടെ കൈയില്‍നിന്ന് പാളത്തില്‍ വീണ രണ്ടുവയസ്സുകാരന്റെ കാല്‍പ്പാദം തീവണ്ടി കയറി അറ്റു. അമ്മയ്ക്ക് നിസ്സാരപരുക്കേറ്റു.
ഞായറാഴ്ച രാവിലെ 7.35ന് കായംകുളം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അടൂര്‍ പെരിങ്ങനാട് പാറക്കൂട്ടം മംഗലത്ത് താഴേതില്‍ രാജേഷ്ഭവനില്‍ രാജേഷിന്റെ ഭാര്യ ജിന്‍സി(30)യ്ക്കും മകന്‍ ആബേലി(2)നുമാണ് അപകടം ഉണ്ടായത്.
അറ്റുപോയ വലതുകാല്പാദവുമായി ആബേലിനെയും ജിന്‍സിയെയും 108 ആംബുലന്‍സില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ജനശതാബ്ദി എക്സ്പ്രസ്സ് സ്റ്റേഷനിലേക്കുകടന്നുവരുമ്പോള്‍ കുഞ്ഞിനെ എടുത്തുകൊണ്ട് യുവതി പാളത്തില്‍ നില്‍ക്കുന്നത് ലോക്കോപൈലറ്റ് കണ്ടിരുന്നു. തീവണ്ടി അടുത്തെത്തിയപ്പോള്‍ യുവതിയുടെ കൈയില്‍നിന്ന് പാളത്തിലേക്കുവീണ കുഞ്ഞിന്റെ കാലില്‍ക്കൂടി തീവണ്ടിച്ചക്രം കയറിയിറങ്ങി. തീവണ്ടി നിര്‍ത്തിയശേഷം ലോക്കോപൈലറ്റ് തന്നെയാണ് പാളത്തില്‍കിടന്ന കുഞ്ഞിനെ എടുത്ത് ആര്‍.പി.എഫ്. ഉദ്യോഗസ്ഥരെ ഏല്പിച്ചത്.
കാല്പാദം തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഒരു മണിക്കൂര്‍ 10 മിനിറ്റുകൊണ്ട് 108 ആംബുലന്‍സ് ജീവനക്കാര്‍ കുഞ്ഞിനെ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ തീവണ്ടിച്ചക്രം കയറി അസ്ഥിപൊടിഞ്ഞതിനാല്‍ പാദം തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ജിന്‍സി മകനെയുംകൂട്ടി ശനിയാഴ്ച വീടുവിട്ടിറങ്ങിയതാണ്. അപകടവിവരം അറിഞ്ഞ് രാജേഷ് എറണാകുളത്തെ ആശുപത്രിയിലെത്തിയിട്ടുണ്ട്.
Home
Kerala
News
അമ്മയുടെ കൈയില്‍നിന്ന് പാളത്തില്‍ വീണ രണ്ടുവയസ്സുകാരന്റെ കാല്‍പ്പാദം തീവണ്ടി കയറി അറ്റു
അമ്മയുടെ കൈയില്‍നിന്ന് പാളത്തില്‍ വീണ രണ്ടുവയസ്സുകാരന്റെ കാല്‍പ്പാദം തീവണ്ടി കയറി അറ്റു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
No comments:
Post a Comment