മലപ്പുറത്തെ ഹോം അപ്ളയന്‍സ് സ്ഥാപനമുടമ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് അറസ്റ്റ്. മൊബൈല്‍ ഫോണില്‍ വിളിച്ച് മൊത്തമായി സാധനങ്ങള്‍ വാങ്ങാന്‍ കസ്റ്റമേഴ്സിനെ ശരിയാക്കിത്തരാമെന്ന വാഗ്ദാനം ചെയ്താണ് തന്നെ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ വീട്ടിലെത്തിച്ചതെന്ന് ഇയാള്‍ പരാതി നല്‍കിയിരുന്നു. വീട്ടിനുള്ളില്‍ കടന്ന് അര മണിക്കൂറിനുശേഷം ആറംഗ സംഘമെത്തി പതിനായിരത്തോളം രൂപയും നൂറു ഡോളറും വാച്ചും തട്ടിയെടുത്തെന്നാണ് ഇയാളുടെ പരാതി. സക്കീനയെ ഇയാള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
ഫോണില്‍ ക്ഷണിച്ചുവരുത്തുന്നവരുമായി അനാശാസ്യം നടത്തുന്നതിനിടെ, അയല്‍വാസികളെന്ന വ്യാജേനയാണ് കൂട്ടുപ്രതികള്‍ എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഫോണിലൂടെ സംസാരിച്ച് നിരവധി പേരെ ഈവിധം കവര്‍ച്ചക്ക് ഇരയാക്കിയിട്ടുണ്ട്. ഖദീജ എല്ലാ കാര്യങ്ങള്‍ക്കും ഒത്താശ ചെയ്തതായും പൊലീസ് പറഞ്ഞു. എട്ട് മാസമായി സക്കീന ഈ വീട്ടില്‍ താമസിച്ചുവരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment