Latest News

മുംബൈ കൂട്ടബലാത്സംഗം: അഞ്ച് പ്രതികളും അറസ്റ്റില്‍

മുംബൈ: മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ എല്ലാ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് അഞ്ചാമനെ പോലീസ് പിടികൂടിയത്.

വ്യാഴാഴ്ച വൈകിട്ട് ആറിനും 6.30നും ഇടയിലാണ് ഫോട്ടോ എടുക്കാന്‍ മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ എത്തിയ യുവതി പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ കൂടെ സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. 

പഴയ പൊളിഞ്ഞ കെട്ടിടങ്ങള്‍ നിറഞ്ഞ വിജനമായ പ്രദേശത്ത് ഇവരെ കണ്ട രണ്ട് യുവാക്കള്‍ അടുത്തുവന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.ഇയാളെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചവശനാക്കി മരത്തില്‍ കെട്ടിയിട്ടു. മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ അടുത്തുള്ള പൊളിഞ്ഞ കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നാണ് മൊഴി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.