Latest News

പൊതുയോഗത്തിൽ സംസാരിക്കവേ ലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

തി​രു​വ​ന​ന്ത​പു​രം: മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ ക​ര​മ​ന മാ​ഹീ​ൻ (65) പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.[www.malabarflash.com]

ശാ​സ്ത​മം​ഗ​ല​ത്തെ ഒ​രു പൊ​തു​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച വൈ​കീട്ടോടെ​യാ​യി​രു​ന്നു അ​ന്ത്യം. സം​ഭ​വ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം.

ക​ര​മ​ന വാ​ണി​യ​ന്മൂ​ല ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​യി​ൽ വീ​ട്ടി​ൽ ക​ര​മ​ന മാ​ഹീ​ൻ ക​ര​മ​ന വാ​ർ​ഡ് മു​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു. എം.​എ​സ്.​എ​ഫ്,​ യൂ​ത്ത് ലീ​ഗ് എ​ന്നീ പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം സി​റ്റി മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്, നേ​മം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്, ക​ര​മ​ന മു​സ്​​ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി, ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ക​ർ​ഷ​ക​സം​ഘം ജി​ല്ല പ്ര​സി​ഡ​ൻ​റ്, മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ക​ര​മ​ന മു​സ്​​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ.

ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ക​ര​മ​ന ഹാ​രി​സ്, ഷെ​റി​ന, ഹ​സീ​ന, ഷ​ബ്ന. മ​രു​മ​ക്ക​ൾ: അ​ഡ്വ. ബു​ഷ്റ, ഷ​ഫീ​ഖ്, ഷ​ജീ​ർ, പീ​രു​മു​ഹ​മ്മ​ദ്.

ക​ര​മ​ന മാ​ഹീന്റെ  നി​ര്യാ​ണ​ത്തി​ൽ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​മാ​പ​ള്ളി റ​ഷീ​ദ് എ​ന്നി​വ​ർ അ​നു​ശോ​ചിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.