Latest News

തഹസില്‍ദാറെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ആവിക്കര ഗാര്‍ഡന്‍വളപ്പില്‍ മണലെടുപ്പ് തടയാനെത്തിയ ഹൊസ്ദുര്‍ഗ് അഡീഷനല്‍ തഹസില്‍ദാര്‍ പി രാഘവനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു.
കൊളവയല്‍ സ്വദേശി ഷാലുദ്ദീനെ(20) പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌­ട്രേറ്റ് (ഒന്ന്) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്‌­ചെയ്തു.
ഗാര്‍ഡന്‍വളപ്പില്‍നിന്നു മണല്‍ കുഴിച്ചെടുക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ 11.30നു സ്ഥലം പരിശോധിക്കാനെത്തിയതായിരുന്നു അഡീ. തഹസില്‍ദാര്‍. മണല്‍ കുഴിച്ചെടുത്ത സ്ഥലത്തു ലോറിയില്‍ ചെമ്മണ്ണ് കൊണ്ടുവന്ന് നിക്ഷേപിക്കാനെത്തിയ ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്ത് കൊണ്ട് പോകുന്നതിനിടയിലാലാണ് ടിപ്പര്‍ലോറിയില്‍നിന്നു മണ്ണ് പിറകോട്ടു തട്ടി ജീപ്പ് മൂടാന്‍ ശ്രമമുണ്ടായത്.
ടിപ്പര്‍ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടു­ണ്ട്.മാവുങ്കാലിലെ ഗാരേജില്‍ നിന്നാണു കെ.എല്‍.60.ഇ.7547 ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. അതിഞ്ഞാലിലെ ആബിദിന്റെ ഉടമസ്ഥതയിലുള്ളതാണു ലോറിയെന്നു പോലീസ് പ­റഞ്ഞു.


ജീപ്പിന് മുകളിലേക്ക് മണ്ണ് തട്ടി തഹസിദാറെ അപായപ്പെടുത്താന്‍ ശ്രമം



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.