Latest News

പതിനായിരങ്ങളുടെ ആത്മീയ സംഗമത്തോടെ ത്വാഹിര്‍ തങ്ങള്‍ ഉറൂസിന് ധന്യ സമാപനം

പുത്തിഗെ : ഒരു പുരുഷായുസ്സ് മുഴുവനും പാവങ്ങളുടെയും അനാഥകളുടെയും ഉയര്‍ച്ചക്ക് വേണ്ടി പ്രയത്‌നിച്ച പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് ശില്‍പിയുമായ മര്‍ഹൂം സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഒമ്പതാം ഉറൂസ് മുബാറക് പതിനായിരങ്ങളുടെ ആത്മീയ സംഗമത്തോടെ സമാപിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുഹിമ്മാത്ത് നഗറില്‍ നടന്ന അനുസ്മരണ സംഗമങ്ങള്‍ ആത്മീയ വൈജ്ഞാനിക പ്രഭ പരത്തിയ പ്രിയ ഗുരുവിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ അയവിറക്കുന്നതായി. പുതു തലമുറക്ക് ദിശാബോധം നല്‍കാന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ജീവിതം മാതൃകയാക്കണമെന്ന് ആത്മീയ സംഗമത്തില്‍ നേതാക്കള്‍ ഉണര്‍ത്തി.

മത സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളും അഗതി മന്ദിരങ്ങളും വിരളമായുരുന്ന കാലത്ത് ജനങ്ങള്‍ നടന്ന് പോകാന്‍ പോലും ഭയന്നിരുന്ന പുത്തിഗെ പഞ്ചായത്തിലെ കട്ടത്തടുക്കയുടെ മുഖം മാറ്റിയത് സൈനുല്‍ മുഹഖിഖീന്‍ ത്വാഹിര്‍ തങ്ങളായിരുന്നു.
പൊതു ജന സാന്നിദ്ധ്യം കൊണ്ട് പ്രഢമായ വിവിധ സെഷനുകള്‍ക്ക് പ്രഗത്ഭ സയ്യിദുമാരും പണ്ഡിത നേതാക്കളും നേതൃത്വം നല്‍കി.

മഖാം സിയാറത്ത് , സ്മാര്‍ട്ട് ക്യാമ്പസ് പ്രൊജക്ട് ലോഞ്ചിംഗ്,അനുസ്മരണ സംഗമങ്ങള്‍,ഹിമമി സംഗമം,ബാനത്ത് സുആദ ആലാപനം,പണ്ഡിത സമ്മേളനം, പ്രാസ്ഥാനിക സമ്മേളനം,ആശയ സംവാദം,മജ്‌ലിസു റാത്തീബ്,പ്രകീര്‍ത്തന സദസ്സ്,അലുംനി മീറ്റ്,പ്രവാസി സംഗമം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ ഉറൂസ് ഭാഗമായി സംഘടിപ്പിച്ചു.


സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷതയില്‍ സയ്യിദ് ളിയാഉല്‍ മുസ്ഥഫ ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി,സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട,സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്,സയ്യിദ് ബാഹസന്‍ തങ്ങള്‍ കൊടുവള്ളി, സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി,സയ്യിദ് ഹബീബുല്‍ അഹ്ദല്‍,സയ്യിദ് മുനീറുല്‍ അഹ്ദല്‍,സയ്യിദ് ഹാമിദ് അന്‍വര്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി,സയ്യിദ് അബ്ദുല്‍ അസീസ് ഹൈദ്രൂസി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍,സി.അബ്ദുല്ല മുസ്ലിയാര്‍,അബ്ദു റശീദ് സൈനി കക്കിഞ്ച,കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി,വടശ്ശേരി ഹസന്‍ മുസ്ലിയാര്‍,അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി,റഫീഖ് സഅദി ദേലംപാടി,സുലൈമാന്‍ കരിവെള്ളൂര്‍,ഹാജി അമീറലി ചൂരി,അബ്ദുറഹീം സഖാഫി ചിപ്പാര്‍,സ്വലാഹുദ്ധീന്‍ അയ്യൂബി,സിദ്ധീഖ് പൂത്തപ്പലം, നാസര്‍ ബന്താട്,ഇത്തിഹാദ് മുഹമ്മദ് ഹാജി,മൊയ്തു ഹാജി കോട്ടക്കുന്ന്,ഉസ്മാന്‍ ഹാജി മിത്തൂര്‍,സി.അബ്ദുല്ല ഹാജി,മുബാറക് മുഹമ്മദ് ഹാജി സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു.

രാവിലെ നടന്ന റാത്തീബ് മജ്‌ലിസിന് അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്,സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി,ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍,അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മുസ്ഥഫ സഖാഫി പട്ടാമ്പി,അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ അസീസ് മിസ്ബാഹി, മൂസ സഖാഫി കളത്തൂര്‍,ഉമര്‍ സഖാഫി കര്‍ന്നൂര്‍,അബൂബക്കര്‍ സഖാഫി പുത്തിഗെ,ബശീര്‍ മദനി കൊടിയമ്മ,അബ്ബാസ് സഖാഫി മണ്ടമ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രകീര്‍ത്തന സദസ്സിന് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കി. അലുംനി മീറ്റ് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് നടന്ന പ്രവാസി സംഗമം സയ്യിദ് ബാഹസന്‍ തങ്ങള്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍,അബ്ബാസ് സഖാഫി മണ്ടമ ദുബൈ,അബ്ബാസ് മുസ്ലിയാര്‍ ബഹ് റൈന്‍,അബ്ദുറഹ്മാന്‍ സഖാഫി അല്‍ഖോബര്‍,ലത്വീഫ് മദനി റിയാദ്,ആരിഫ് സി.എന്‍ അല്‍ ഐന്‍,ഉമര്‍ സഖാഫി അബൂദാബി,ഉമര്‍ മാഹിന്‍ ഷാര്‍ജ,അബ്ദുല്‍ ഹമീദ് കസബ് ഒമാന്‍,അബൂബക്കര്‍ സഖാഫി ജിദ്ദ,പാടി അബ്ദുല്ല ഹാജി ഖത്തര്‍, ഹസൈനാര്‍ അമാനി അബൂദാബി, മൂസ സഖാഫി സ്വാഗതം പറഞ്ഞു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.