Latest News

തീവണ്ടിയിറങ്ങി പാളം മുറിച്ചുകടക്കവെ എതിരെ വന്ന തീവണ്ടി തട്ടി മരിച്ചു

ചെറുകുന്ന്: കണ്ണപുരം സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി പാളം മുറിച്ചുകടക്കവേ എതിരെ വന്ന തീവണ്ടി തട്ടി സ്ത്രീ മരിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ചെറുകുന്ന് കൊവ്വപ്പുറത്തെ തായലെ തറമ്മല്‍ കമല(57)യാണ് അപകടത്തില്‍ മരിച്ചത്. കണ്ണപുരം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മേല്പാലമില്ലാത്തതിനാല്‍ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് സഹോദരിയുടെ വീട്ടില്‍പോയി വൈകിട്ട് മംഗലാപുരം-തിരുവനന്തപുരം എക്‌സ്​പ്രസിന് തിരിച്ച് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു.
രണ്ടാം പ്ലാറ്റ്‌ഫോമില്‍നിന്ന് ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കടന്ന കമല കൈയിലുണ്ടായിരുന്ന സാധനങ്ങള്‍ പ്ലാറ്റ് ഫോമില്‍ വെച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്​പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കൊവ്വപ്പുറത്തെ പരേതരായ കുഞ്ഞിരാമന്റെയും പാറുവിന്റെയും മകളാണ്. കണ്ണപുരം ചുണ്ടയിലെ നിര്‍മാണതൊഴിലാളിയായ തെക്കുമ്പാടന്‍ വീട്ടില്‍ പ്രഭാകരനാണ് ഭര്‍ത്താവ്. മക്കള്‍: പ്രമീള, പ്രസീത, പ്രവീണ. മരുമക്കള്‍: ദിനേശന്‍ (ഇരിണാവ് മടക്കര), ബിജു (തളിപ്പറമ്പ്). സഹോദരങ്ങള്‍: നാരായണന്‍ (പഴങ്ങോട്), ബാലകൃഷ്ണന്‍ (ചെറുകുന്ന് സര്‍വീസ് സഹകരണ ബാങ്ക്), നാരായണി, കാര്‍ത്ത്യായനി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.