Latest News

മനുഷ്യരെ രോഗികളാക്കുന്നത് തെറ്റായ ഭക്ഷണ രീതി: ഡോ. പി.എ.ഇബ്രാഹിം ഹാജി


കാസര്‍കോട്: തെറ്റായ ഭക്ഷണ രീതികളാണ് മനുഷ്യരെ മാരകരോഗികളാക്കുന്നതെന്ന് ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ.ഇബ്രാഹിം ഹാജി പറഞ്ഞു. പണ്ടുകാലത്ത് പല മനുഷ്യരും പട്ടിണികിടന്ന് മരിച്ചിരുന്നു. ഇന്ന് ജനങ്ങള്‍ക്ക് പണം വര്‍ദ്ധിച്ചപ്പോള്‍ അമിതമായ ഭക്ഷണ രീതി അവരെ രോഗികളാക്കുന്നു. അദ്ദേഹം പറഞ്ഞു.

ചെമ്മനാട് സി.എച്ച്. സെന്ററിന്റെയും മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇബ്രാഹിം ഹാജി.
ആരോഗ്യമുള്ള ജനതയാണ് നാടിന് ആവശ്യം. ആരോഗ്യം ഉപയോഗിച്ച് നല്ല കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യാന്‍ യുവാക്കള്‍ മുന്നോട്ടുവരണം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ ജനങ്ങള്‍ എന്നും ഓര്‍ത്തുകൊണ്ടേയിരിക്കും. സി.എച്ച്.സെന്റര്‍ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന മഹാ പ്രസ്ഥാനമായി മാറിയിട്ടുണ്ട്. ശിഹാബ് തങ്ങളുടെ പേരിലുള്ള ബൈത്തു റഹ്മയും കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സി.എച്ച്. സെന്റര്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി.എം. ജമാല്‍ സ്വാഗതം പറഞ്ഞു. കൈന്താര്‍ മസ്ജിദ് ഇമാം അബ്ദുല്‍ ഖാദര്‍ മൗലവി ഖിറാഅത്ത് നടത്തി. 

രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയും ആരോഗ്യ ബോധവല്‍ക്കരണ ചിത്ര പ്രദര്‍ശനം ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി നാസര്‍ കുരിക്കളും ഉദ്ഘാടനം ചെയ്തു. സി.എച്ച്. സെന്ററിനെ ജനറല്‍ സെക്രട്ടറി കെ.ടി. നിയാസ് പരിചയപ്പെടുത്തി. 

മുസ്‌ലിംലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ജലീല്‍ കോയ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള, വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ചെമ്മനാട് ജമാഅത്ത് ഖത്തീബ് ഹുസൈന്‍ സഖാഫി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇഖ്ബാല്‍ കല്ലട്ര, പി.ബി. അഷ്‌റഫ് കീഴൂര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.എ. മനാഫ്, മന്‍സൂര്‍ കുരിക്കള്‍, വി. രാജന്‍, യു.എ.ഇ. കെ.എം.സി.സി. കാസര്‍കോട് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഖാദര്‍ കുന്നില്‍, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഒ. രാജീവന്‍, കെ. മുഹമ്മദ്കുഞ്ഞി, നൗഷാദ് ആലിച്ചേരി, ടി.എച്ച്.അബ്ദുല്ല, ബി.എസ്.അബ്ദുല്ല, ടി.അബ്ദുല്ല, പി.എം.അബ്ദുല്ല സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.