സംഭവത്തെപ്പറ്റി പോലിസ് പറയുന്നത്: ഞായറാഴ്ച ഉച്ചയ്ക്കു രണേ്ടാടെ പേരയം ചിറക്കര വീട്ടില്‍ ജിജിയുടെ ഭാര്യ സുജയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരും വീട്ടുടമസ്ഥനും ചേര്‍ന്നു തടഞ്ഞുവച്ചശേഷം കുണ്ടറ പോലിസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലിസ് പ്രതിയെ ജീപ്പില്‍ കയറ്റി പേരയം നീരൊഴുക്കില്‍ ഭാഗത്ത് എത്തിയപ്പോള്‍ ജീപ്പില്‍നിന്ന് പുറത്തേക്കു ചാടിയ പ്രതി പോലിസിനെ വെട്ടിച്ച് കായലിലേക്ക് ചാടി. പോലിസ് നോക്കിനില്‍ക്കെ കായലില്‍ നീന്തിരക്ഷപ്പെടാന്‍ ശ്രമിക്കവെ കായല്‍മധ്യത്തില്‍ മുങ്ങിത്താഴ്ന്നു. തുടര്‍ന്ന് കൊട്ടാരക്കര റൂറല്‍ ഡിവൈ.എസ്.പി. ആന്റോയും കുണ്ടറയില്‍നിന്നും കടപ്പാക്കടയില്‍നിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ വൈകീട്ട് 5.30ഓടെ മൃതദേഹം കണെ്ടത്തുകയായിരുന്നു.
പത്തോളം കേസുകളില്‍ പ്രതിയായ ദീപു 2011ല്‍ കഞ്ചാവുകേസില്‍ പിടിയിലായപ്പോള്‍ ലോക്കപ്പ് അഴികളില്‍ തലയിടിച്ച് ആത്മഹത്യക്കു ശ്രമിച്ചതിന് കുണ്ടറ പോലിസ് കേസെടുത്തിരുന്നു. 2010ല്‍ ഗുണ്ടാ ആക്റ്റില്‍പ്പെടുത്തി അറസ്റ്റ് ചെയ്തു. ദീപുവിന്റെ അച്ഛന്‍ മരിച്ച ഇളവില്‍ ഇയാള്‍ പിന്നീട് പുറത്തിറങ്ങി.
കഞ്ചാവുകേസ്, വാഹനം നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അടിപിടി എന്നീ കേസുകളാണ് ദീപുവിന്റെ പേരില്‍ കുണ്ടറ സ്റ്റേഷനില്‍ നിലവിലുള്ളത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മേരിക്കുട്ടിയാണു മാതാവ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment