വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് റിയാദ് ഒലയയിലെ വീട്ടില്‍ ഉറക്കത്തിനിടെയായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് ദീറയിലെ ഇമാം തുര്‍ക്കി മസ്ജിദില്‍ മയ്യിത്ത് നമസ്കാരം നടക്കും. അന്തരിച്ച മുന്‍ സൗദി ആഭ്യന്തര മന്ത്രി നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍സുഊദിന്‍െറ ഭാര്യാസഹോദരനും ഫൈസല്‍ രാജാവിന്‍െറ മകളുടെ ഭര്‍ത്താവുമാണ്.
ആലുസുഊദ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള സുദൈരി കുടുംബത്തില്‍ 1962 സെപ്റ്റംബര്‍ 25നായിരുന്നു ജനനം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദവും ബ്രിട്ടനിലെ വെയ്ല്‍സ് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഡോ. സല്‍മാന്‍, 1990 മുതല്‍ 97 വരെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ ധനശാസ്ത്ര വിഭാഗത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1980 മുതല്‍ വ്യവസായ രംഗത്ത് സജീവമായ അദ്ദേഹം,
മരണം വരെ താന്‍ സ്ഥാപിച്ച സ്മാസ് ഗ്രൂപ്പിന്‍െറ ചെയര്‍മാനായിരുന്നു. സൗദി ഗവണ്‍മെന്‍റിന്‍െറ ഉന്നത പദവിയിലേക്ക് പരിഗണിക്കപ്പെടാനിരിക്കെയാണ് മരണം.
ചരിത്രാന്വേഷകന്‍ എന്ന നിലയില്‍ സൗദിയില്‍ ഏറെ പ്രശസ്തനാണ് ഡോ. സല്‍മാന്‍ അല്‍സുദൈരി. പുരാവസ്തുക്കളുടെ പര്യവേഷണത്തിലും സംരക്ഷണത്തിലുമുള്ള തന്‍െറ അടങ്ങാത്ത അഭിനിവേശവും താല്‍പര്യവും മൂലം അദ്ദേഹം സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് ആന്‍റിക്യുറ്റീസ് (എസ്.സി.ടി.എ)യുമായി സജീവബന്ധം പുലര്‍ത്തിയിരുന്നു. കമീഷന്‍ 2012ല്‍ പുരാവസ്തു അന്വേഷണത്തിനും സംരക്ഷണത്തിനും ആരംഭിച്ച ദേശീയ കാമ്പയിനില്‍ മുന്‍നിരയില്‍നിന്ന അദ്ദേഹം, പുരാവസ്തു വകുപ്പിന് ശ്രദ്ധേയ നേട്ടങ്ങള്‍ സൃഷ്ടിച്ചു.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ടെടുത്ത നിരവധി പുരാവസ്തുക്കള്‍ അദ്ദേഹം എസ്.സി.ടി.എക്ക് കൈമാറി. ഹിജ്റ ആറാം നൂറ്റാണ്ടിലേതെന്ന് തെളിഞ്ഞ ഒരു സ്മാരകശില അദ്ദേഹം കണ്ടെടുത്തില്‍ പ്രധാനപ്പെട്ട ചരിത്ര വസ്തുവാണ്.
കഴിഞ്ഞുപോയ കാലങ്ങളിലെ മാനവചരിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ട കല്ലും കളിമണ്ണും മരവും കൊണ്ടുള്ള നിരവധി പുരാവസ്തുക്കള്‍ സമ്പാദിച്ച് പൊതുസമക്ഷം സമര്‍പ്പിച്ചു. ശില്‍പങ്ങളും വിളക്കുകളും കല്‍ത്തൂണുകളും കല്ലിലെ കൊത്തുപണികളും മറ്റും ഇതില്‍പ്പെടുന്നു. പ്രാചീന അറബ് ജനതയുടെ സാംസ്കാരിക ജീവിതങ്ങള്‍ അടയാളപ്പെട്ട നിരവധി പുരാവസ്തുക്കള്‍ ഇനിയുമേറെ കണ്ടെത്താനുണ്ടെന്നും ഖനനം ചെയ്യേണ്ട നിരവധി ചരിത്രപ്രധാന പ്രദേശങ്ങള്‍ സൗദിയിലുണ്ടെന്നും അത്തരത്തിലൊരു കാമ്പയിന്‍ തുടങ്ങിയാല്‍ അതിന് മുന്നില്‍ താനുണ്ടാകുമെന്നും കഴിഞ്ഞവര്‍ഷം പുരാവസ്തുക്കള്‍ എസ്.സി.ടി.എ വൈസ് പ്രസിഡന്‍റ് ഡോ. അലി ബിന്‍ ഇബ്രാഹിം അല്‍ഗബാന് കൈമാറുമ്പോള്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു.
നാഷനല്‍ മ്യൂസിയങ്ങള്‍ക്ക് കൈമാറിയ ഈ പുരാവസ്തുക്കളെല്ലാം 27ാമത് ജനാദ്രിയ പൈതൃകോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഫൈസല്‍ രാജാവിന്‍െറ മകളും സൗദി വിദേശകാര്യ മന്ത്രി സഊദ് അല്‍ഫൈസലിന്‍െറ സഹോദരിയുമായ മിശ്അലാണ് ഡോ. സല്‍മാന്‍െറ ഭാര്യ. ഫഹദ് ബിന്‍ സല്‍മാന്‍, ഖാലിദ് ബിന്‍ സല്‍മാന്‍, അനൂദ് ബിന്‍ത് സല്‍മാന്‍, ഹല ബിന്‍ത് സല്‍മാന്‍ എന്നിവരാണ് മക്കള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment