ആര്‍.സി.സിയില്‍ ചികിത്സയിലിരുന്ന അഞ്ചല്‍ അയിലറ ഈറ്റംകുളം പാലമുക്ക് ശ്രീവത്സത്തില്‍ സുധര്‍മ (57) ശനിയാഴ്ച രാവിലെ മരിച്ചു. മരണസമയം സുധര്‍മയുടെ ഭര്‍ത്താവ് റിട്ട. അധ്യാപകനായ സുഗതന്‍, മകള്‍ സുസ്മി (22) എന്നിവര്‍ അടുത്തുണ്ടായിരുന്നു. ഇതിനിടെ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ പോയ സുസ്മി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
രണ്ടുവര്‍ഷത്തിലേറെയായി കാന്‍സറിന് ചികിത്സിക്കുകയായിരുന്ന സുധര്‍മയെ ഈ മാസം 10നാണ് ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചലിലെ സ്വകാര്യാശുപത്രിയിലെ നഴ്‌സായ സുസ്മി അമ്മയുടെ ചികിത്സാര്‍ഥം ജോലി രാജിവെച്ചിരുന്നു. അച്ഛന്‍ സുഗതന് അഞ്ചുവര്‍ഷംമുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് മറവിരോഗം ബാധിച്ചിരുന്നു.
ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ മെഡിക്കല്‍ കോളേജ് പഴയ റോഡിലെ ഗുഡ്‌സമരിറ്റണ്‍ പള്ളിവക ലോഡ്ജിലാണ് താമസിച്ചിരുന്നത്. അമ്മ മരിച്ചതറിഞ്ഞ് മുറിയില്‍ സാധനങ്ങള്‍ എടുക്കാന്‍ പോയ സുസ്മിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ജീവനൊടുക്കിയ വിവരമറിയുന്നത്.
സുസ്മിയുടെ സഹോദരന്‍ സുസ്മിത് കഴിഞ്ഞവര്‍ഷം വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായിരുന്നു ഇയാള്‍. മെഡിക്കല്‍ കോളേജ് പോലീസ് എത്തി സുസ്മിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment