Latest News

പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടി സ്വീകരിക്കണ മെന്നവാവശ്യപ്പെട്ട് DYFI മാര്‍ച്ച്


കാസര്‍കോട്: പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും മതിയായ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തിങ്കളാഴ്ച സിഎച്ച്‌സികളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിഎച്ച്‌സികളിലെയും പിഎച്ച്‌സികളിലെയും ഒപി സൗകര്യവും ലാബ് സൗകര്യവും ദീര്‍ഘിപ്പിക്കുക, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു യുവജന സമരം.

പനി പടര്‍ന്ന് പിടിക്കുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സാസൗകര്യങ്ങളില്ല. അതിനാല്‍ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടാണ്. ഇത് നിര്‍ധനരായ രോഗികളെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്നു. ഇതില്‍ ആരോഗ്യവകുപ്പും സര്‍ക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
പെരിയ സിഎച്ച്‌സിയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സി വിജയന്‍ അധ്യക്ഷനായി. ശിവജി വെള്ളിക്കോത്ത് സംസാരിച്ചു. കെ ശശി സ്വാഗതം പറഞ്ഞു. ചെറുവത്തൂര്‍ സിഎച്ച്‌സി മാര്‍ച്ച് ജില്ലാപ്രസിഡന്റ് കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ രാജീവന്‍ അധ്യക്ഷനായി. എം രാജീവന്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി മാര്‍ച്ച് സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ഇ കെ മല്ലിക അധ്യക്ഷയായി. വി പി രാജീവന്‍, എം രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ വി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ബേഡകം സിഎച്ച്സി മാര്‍ച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ബി സി പ്രകാശന്‍ അധ്യക്ഷനായി. ടി പ്രിയ, എ നാരായണന്‍, ജയപുരം നാരായണന്‍, വി ദിവാകരന്‍, കെ സുധീഷ്, പുരുഷോത്തമന്‍ കുട്ടിപ്പാറ എന്നിവര്‍ സംസാരിച്ചു. ടി കെ മനോജ് സ്വാഗതം പറഞ്ഞു.
വെള്ളരിക്കുണ്ട് പിഎച്ച്‌സി മാര്‍ച്ച് കെഎസ്‌കെടിയു ജില്ലാസെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ ഹരീഷ് അധ്യക്ഷനായി. സാബു അബ്രഹാം, പി വി അനു എന്നിവര്‍ സംസാരിച്ചു. സമാധാനപരമായി നടത്തിയ മാര്‍ച്ചിനെ 500 മീറ്റര്‍ അകലെ പൊലീസ് തടയാന്‍ ശ്രമിച്ചു. പൊലീസ് പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷമൊഴിവായി. സി ജെ സജിത്ത് സ്വാഗതം പറഞ്ഞു.
പള്ളിക്കര പിഎച്ച്‌സി മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് എ വിധുബാല ഉദ്ഘാടനം ചെയ്തു. പി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. പി കെ അബ്ദുള്ള, എ വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇ മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു. നീലേശ്വരം താലൂക്ക് ആശുപത്രി മാര്‍ച്ച് സിപിഐ എം ഏരിയാസെക്രട്ടറി ടി കെ രവി ഉദ്ഘാടനം ചെയ്തു. പി കെ രതീഷ് അധ്യക്ഷനായി. പി മണി സംസാരിച്ചു. സി സുരേശന്‍ സ്വാഗതം പറഞ്ഞു. മുള്ളേരിയ പിഎച്ച്‌സി മാര്‍ച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ അശോകന്‍ അധ്യക്ഷനായി. എ വിജയകുമാര്‍ സംസാരിച്ചു. കെ ജയന്‍ സ്വാഗതം പറഞ്ഞു. മംഗല്‍പാടി സിഎച്ച്‌സി മാര്‍ച്ച് സിപിഐ എം ഏരിയാസെക്രട്ടറി കെ ആര്‍ ജയാനന്ദ ഉദ്ഘാടനം ചെയ്തു. ബി എ ബഷീര്‍ അധ്യക്ഷനായി. കെ പ്രശാന്ത് സംസാരിച്ചു. ടി നവീന്‍കുമാര്‍ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.