ചെന്നൈ: പ്രണയബന്ധത്തിന്റെ പേരില്‍ തന്റെ മകളെ സ്വാധീനിച്ച് പണംതട്ടാന്‍ ചന്ദ്രു എന്ന യുവാവ് ശ്രമിക്കുന്നുവെന്ന് നടനും സംവിധായകനുമായ ചേരന്‍ ആരോപിച്ചു. ഇയാളുടെ ക്രിമിനല്‍പശ്ചാത്തലം അന്വേഷിക്കണമെന്ന് ചേരന്‍ ആവശ്യപ്പെട്ടു.
മകള്‍ ദാമിനിയുമായി രണ്ടുവര്‍ഷമായി പ്രണയത്തിലാണെന്ന് അവകാശപ്പെടുന്ന ചന്ദ്രു പല പെണ്‍കുട്ടികളെയും കബളിപ്പിച്ചിട്ടുണ്ടെന്നും പലരില്‍നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും ചേരന്‍ പറഞ്ഞു. ചന്ദ്രുവിന്റെ കുടുംബത്തിനും ക്രിമിനല്‍പശ്ചാത്തലമാണുള്ളത്. സിറ്റി പോലീസ് ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണം. ചന്ദ്രുവിന്റെ കൈയില്‍ അകപ്പെട്ടാല്‍ തന്റെ മകളുടെ ജീവനും അപകടത്തിലാകും -ചേരന്‍ പറഞ്ഞു.
''രണ്ടുവര്‍ഷം മുമ്പുതന്നെ ദാമിനി ചന്ദ്രുവുമായി പ്രണയത്തിലായിരുന്നു. ഡിഗ്രി വിദ്യാര്‍ഥിനിയായ ദാമിനിയുടെ പഠനം കഴിഞ്ഞശേഷം ചന്ദ്രുവുമായുള്ള വിവാഹം നടത്താമെന്ന് ഉറപ്പുകൊടുത്തിരുന്നു. അതുവരെ ചുറ്റിക്കറങ്ങരുതെന്നും പറഞ്ഞു. എന്നാല്‍ രണ്ടുപേരും രാത്രികാലങ്ങളില്‍ ഞങ്ങള്‍ അറിയാതെ സംസാരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മകളെ ഞങ്ങള്‍ക്ക് എതിരാക്കി മാറ്റി. ഒടുവില്‍ മകള്‍ പൂര്‍ണമായും ചന്ദ്രുവിന്റെ നിയന്ത്രണത്തിലായി. ചന്ദ്രുവിനെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. അയാള്‍ക്ക് ജോലിയില്ല. പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്ത്തി പണം തട്ടുകയാണ് ചെയ്യുന്നത്. എട്ട് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പണം തട്ടിയിട്ടുണ്ട്. ചന്ദ്രുവിനെ മര്‍ദിച്ചുവെന്ന് ആരോപിച്ച് പോലീസ് തനിക്കെതിരെ കേസെടുത്തിരിക്കയാണ്. ഞാന്‍ കൊലപാതകഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ദാമിനിയും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതിന് ഞാന്‍ എതിരല്ല. എന്നാല്‍ മകളെ വിവാഹം കഴിക്കുന്ന യുവാവ് സ്വഭാവശുദ്ധിയുള്ളവനായിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്.'' -ചേരന്‍ പറഞ്ഞു.
ഭാര്യയോടൊപ്പമാണ് ചേരന്‍ പത്രസമ്മേളനത്തിന് എത്തിയത്. സംവിധായകന്‍ അമീറും മറ്റു സിനിമാപ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ദാമിനി മൈലാപ്പുര്‍ മഹിളാസംരക്ഷണാലയത്തില്‍ കഴിയുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, chennai, Movie director,Actor, Cheran, Dhamini, Chandru

No comments:
Post a Comment