Latest News

ദേവപ്രീതിക്കായി നരബലി!! യുവാവ് സ്വയം കഴുത്തറുത്ത് ദേവിയ്ക്ക് സമര്‍പ്പിച്ചു !!!


റാഞ്ചി: ദൈവ പ്രീതിക്കായി പ്രാര്‍ത്ഥനകളും പൂജകളും നടത്താറുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡിലെ യുവാവ് ചെയ്തത് ഇത്തിരി കടത്തുപോയി. ദൈവപ്രീതിക്കായി സ്വന്തം കഴുത്തറുത്താണ് ഒരാള്‍ സമര്‍പ്പിച്ചത്. [www.malabarflash.com]

ജാര്‍ഖണ്ഡിലെ രാംഗര്‍ ജില്ലയിലാണ് സംഭവം. സഞ്ജയ് നദ് എന്ന യുവാവാണ് ദേവപ്രീതിയ്ക്കായി കഴുത്തറുത്ത് നല്‍കിയത്. ഉഗ്രരൂപിയായ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ദേവിയ്ക്ക് നേര്‍ച്ചയായി മൃഗങ്ങളെയും കോഴികളെയും ഇവിടെ ബലി നല്‍കാറുണ്ട്. സഞ്ജയും കുടുംബവും പ്രാര്‍ത്ഥനയ്ക്കായി ഇടയ്ക്ക് ഇവിടെ എത്താറുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

വൈകീട്ട് 6 മണിയോടെ ക്ഷേത്രത്തില്‍ എത്തിയ യുവാവ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃഗങ്ങളെ ബലി നല്‍കുന്ന ബലിത്തറയില്‍ എത്തി കയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് കഴുത്ത് ഛേദിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് അവിടെ വച്ച് തന്നെ മരിച്ചു. മകന് എന്തിനായാണ് ആത്മഹത്യ ചെയ്തത് എന്ന് അറിയില്ലെന്ന് സഞ്ജയുടെ മാതാപിതാക്കള്‍ പറയുന്നു. കാളി ദേവിയുടെ ഭക്തനായിരുന്നു അവന്‍. ദേവ പ്രീതിക്കായി ബലി നല്‍കാറും ഉണ്ട്. പക്ഷേ സ്വയം നരബലി അര്‍പ്പിച്ചത് എന്തിനെന്ന് അറിയാതെ ആശങ്കപ്പെടുകയാണ് കുടുംബം.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.