കാസര്‍കോട്. കാസര്‍കോട് ജില്ലയില്‍ ഇത് വരെ ഒരു പാസ്‌പോര്‍ട്ട് സര്‍വീസ് കേന്ദ്രം അനുവദിക്കാത്തത് നിമിത്തം ഇവിടുത്തെ പാസ്‌പോര്‍ട്ടപേക്ഷകര്‍, പ്രത്യേകിച്ചും സ്ത്രീകള്‍, പൊറുതി മുട്ടുകയണ്. നിലവില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരാണ് ഈ ജില്ലക്കാര്‍ക്ക് ഏറ്റവും അടുത്ത കേന്ദ്രം. കണ്ണുര്‍ ജില്ലക്കാര്‍ക്ക് സൗകര്യാര്‍ത്ഥം കണ്ണൂര്‍ സിറ്റിയില്‍ തന്നെ മറ്റൊരു കേന്ദ്രവും അനുവദിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയുടെ വടേക്കയറ്റത്ത് മഞ്ചേശ്വരത്തുള്ള ഒരു വ്യക്തിക്ക് പാസ്‌പോര്‍ട്ടപേക്ഷ നല്‍കാന്‍ നൂറ് കി.മീറ്റര്‍ സഞ്ചരിച്ച് വേണമെന്നത് ഇവിടുത്തെ ജനപ്രതിനിധികളുടെ പിടിപ്പു കേടെന്ന് പറയേണ്ടി വരും.
ഇപ്പോള്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഓണ്‍ലൈനില്‍ ടോക്കണ്‍ സമ്പ്രദായമാണ്. ഒറിജിനല്‍ രേഖകളുമായി പയ്യന്നൂര് കേന്ദ്രത്തെ സമീപിക്കാന്‍ ഓണ്‍ലൈനില്‍ നാളും സമയവും അനുവദിച്ചു കിട്ടണം. ഫീസ് എസ്ബിഐ.യില്‍ ചലാന്‍ അടച്ച് രണ്ട് ദിവസം കാത്തിരിക്കണമെന്നുണ്ട്. അതിനു ശേഷമെ അപോയ്ന്റ്‌മെന്റ് ലഭിക്കുകയുള്ളൂ. വല്ല കാരണവശാലും മൂന്ന് പ്രാവശ്യം ഇത് മുടങ്ങിയാല്‍ അപേക്ഷക് ഒരിക്കലടച്ച ഫീസ് (1500 രൂപ) നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്. പിന്നീട് പുതിയ ടോക്കണെടുത്ത് ഫീസടച്ച് വേണം ശ്രമിക്കാന്‍. ഈ നടപടി കൊണ്ട് നിരവധി പേര്‍ക്ക് ഫീസ് തുക നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
കാസര്‍കോട് ജില്ലക്കാര്‍ക്ക് ഇതെ ജില്ലയില്‍ ഒരു കേന്ദ്രമെങ്കിലും അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്നും ഫീസ് കാര്യത്തില്‍ നഷ്ടപ്പെടുന്ന ഇപ്പോഴത്തെ നിയമത്തിലെ പഴുത് കണ്ടെത്തി പരിഹരിക്കണമെന്നും ട്രാവല്‍ കണ്‍സള്‍ട്ടന്റ് എ എസ് മുഹമ്മദ്കുഞ്ഞി ഒരു ഫാക്‌സ് സന്ദേശത്തിലൂടെ, കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സല്‍മാന്‍ കുര്‍ഷിദ്, സഹമന്ത്രി ഇ അഹമദ് എന്നിവരോടപേക്ഷിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment