Latest News

സമൂഹത്തില്‍ സ്‌നേഹവും സമാധാനവും നിലനിര്‍ത്തലാണ് റസിഡന്റ്‌സ് അസോസിയേഷനുകളുടെ ദൗത്യം: MLA


കാസര്‍കോട്: കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് പ്രസക്തിയേറുകയാണെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. വ്യത്യസ്ത ചിന്താധാരകളെയും വിശ്വാസങ്ങളെയും സമന്വയിപ്പിച്ച് സമൂഹത്തില്‍ സ്‌നേഹവും സമാധാനവും നിലനിര്‍ത്തലാണ് റെസിഡെന്റ്‌സ് അസോസിയേഷനുകളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

ജനമൈത്രി പോലീസുമായി സഹകരിച്ച് തളങ്കര തെരുവത്ത് 3 മേഖലകളിലായി രൂപീകരിച്ച റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. തെരുവത്ത് ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വക്കേറ്റ് കെ. നാരായണ തെരുവത്ത് അദ്ധ്യക്ഷനായി.
റെസിഡന്റ്‌സ് അസോസിയേഷന്‍ പരിധിക്കുള്ളില്‍ എസ്.എസ്.എല്‍.സി, പ്‌ളസ്ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് സമ്മാനിച്ചു. അണുകുടുംബങ്ങളിലേക്ക് നാം ചുരുങ്ങിയപ്പോള്‍ അടുത്ത വീട്ടുകാരെപ്പോലും പരിചയമില്ലാത്ത അവസ്ഥയാണ് നമുക്കിടയില്‍. അതാണ് കാസര്‍കോട്ടെ അസ്വാസ്ഥ്യങ്ങള്‍ക്ക് പിന്നിലെന്ന് ജില്ലാ പോലീസ് ചീഫ് അഭിപ്രായപ്പെട്ടു. അതിനുള്ള ചെറിയ പരിഹാരമെന്ന നിലയിലാണ് ജില്ലയൊട്ടുക്കും റെസിഡന്റ്‌സ് അസോസിയേഷനുകള്‍ രൂപീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന തലത്തില്‍ മികച്ച രണ്ടാമത്തെ പി.ടി.എയായി തെരഞ്ഞെടുക്കപ്പെട്ട ഗവ. മുസ്ലിം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.എ.മുഹമ്മദ് ബഷീറിന് ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു.
ഫ്രാക്ക് പ്രസിഡന്റ് ഇ.ചന്ദ്രശേഖരന്‍ നായര്‍ പ്രസംഗിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും കെ.എ. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.